കേരളത്തിലെ യു.എ.പി.എ കേസുകള്‍ എന്‍.ഐ.എ ഏറ്റെടുത്തത് അധികാരമുപയോഗിച്ച്- ഡി.ജി.പി
കോഴിക്കോട്: കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസുകള്‍ ഏറ്റെടുത്തത് അവരുടെ അധികാരമുപയോഗിച്ചെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ആഭ്യന്തര സുരക്ഷയുടെ ഭാഗമായാണ് കേസെടുക്കുന്നതെന്നാണ് എന്‍.ഐ.എ പറയുന്നത്. അത്തരത്തില്‍ കേസെടുക്കാന്‍ എന്‍.ഐ.എക്ക് നിയമപരമായ അധികാരമുണ്ടെന്നും ബെഹ്റ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പ്രവര്‍ത്തകരായ അലനും താഹക്കുമെതിരെ മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയ കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി.
എന്‍.ഐ.എ അന്വേഷിക്കുന്ന കേസായതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ല. അവര്‍ ഇതുവരെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് കരുതുന്നത്. അവര്‍ അന്വേഷണം നടത്തട്ടെ. തെളിവുകളുണ്ടെങ്കില്‍ മാത്രമേ കേസ് നിലനില്ക്കുകയുള്ളൂ എന്നും ഡി.ജി.പി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായാണ് പന്തീരാങ്കാവിലെ യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്ന് പ്രതിപക്ഷ നേതാവടക്കം വിമര്‍ശിച്ചിരുന്നു. കേസില്‍ അലനെയും താഹയേയും 14 ദിവസത്തേക്ക് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."