റോഷി അഗസ്റ്റിന്‍ എം.എല്‍.എ നയിക്കുന്ന കര്‍ഷക സംരക്ഷണ പദയാത്രയ്ക്ക്് തുടക്കമായി
അന്തിമ വിജ്ഞാപനം കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്ന് കെ.എം.മാണി
തൊടുപുഴ: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനം മുമ്പ് പ്രസിദ്ധപ്പെടുത്തിയ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാകണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാര്‍ കെ.എം.മാണി ആവശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം മാര്‍ച്ച് 4 നു മുമ്പ് വേണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന പദയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മുപ്പത്തഞ്ചാംമൈലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മുമ്പ് യോജിച്ചു നിന്നിരുന്ന ചില സംഘടനകള്‍ ഇപ്പോള്‍ നിലപാടില്‍ നിന്നു പിന്നോട്ടുപോയിരിക്കുകയാണ്. കര്‍ഷക സംരക്ഷണ പദയാത്ര ഒരു കര്‍ഷകപ്രക്ഷോപത്തിന് നന്ദികുറിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ ഐക്യകണ്‌ഠേന പാസാക്കിയ നിലപാടില്‍ നിന്നുള്ള പിന്നോട്ട് പോകലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് യോഗത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ പഠനറിപ്പോര്‍ട്ട് കേരളത്തിലെ കര്‍ഷകര്‍ക്കനുകൂലമായി തിരുത്തിച്ച് ജനവാസകേന്ദ്രങ്ങളെയും തോട്ടംമേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കി കരട് വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് കേരള കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 6 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലും പരിസ്ഥിതി മേഖലയില്‍ വരുന്ന ശേഷിക്കുന്ന 76 വില്ലേജുകളില്‍ കരിദിനവും ആചരിക്കുമെന്ന് കെ.എം. മാണി അറിയിച്ചു. നൂറോളം പ്രവര്‍ത്തകരാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പദയാത്രയില്‍ പങ്കെടുക്കുക. ഇതോടൊപ്പം പദയാത്ര കടന്നുപോകുന്ന മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിചേരുകയും പ്രധാന ജംഗ്ഷനുകളില്‍ ജാഥക്യാപ്റ്റനെ പ്രവര്‍ത്തകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."