വയനാട്ടിലെ സ്‌കൂളുകളില്‍ ഇനി 'കുട്ടി ഡോക്ടര്‍'മാരുടെ സേവനവും
കല്‍പ്പറ്റ: ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കാനായി വയനാട്ടില്‍ ആവിഷ്‌കരിക്കപ്പെട്ട 'കുട്ടി ഡോക്ടര്‍' അഥവാ 'സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ്' (എസ്.ഡി.സി) എന്ന പദ്ധതിയിലെ ആദ്യ ബാച്ച് ഇന്നലെ പുറത്തിറങ്ങി. കുട്ടികളില്‍ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയാവബോധം വളര്‍ത്തുക, കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളെ പ്രതിരോധിക്കുക, സാമൂഹികപ്രതിബദ്ധത വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. ഒരു ക്ലാസില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡര്‍ ആയി ഉണ്ടാകും. അതാത് പ്രദേശത്തെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെയും കണ്ണികളാക്കിയാണ് സ്റ്റുഡന്റ് ഡോക്ടര്‍ കാഡര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഇവരുമായി നേരിട്ട് പങ്കുവെക്കാനും ഇതിലൂടെ കുട്ടി ഡോക്ടര്‍മാര്‍ക്ക് സാധിക്കും. കൗമരക്കാരിലെ വളര്‍ച്ചാ ഘട്ടങ്ങള്‍, മാനസിക പിരിമുറുക്കങ്ങള്‍, വിചാരങ്ങളും വികാരങ്ങളും നേരിടുന്നത്, അപകടങ്ങളും മുറിവുകളും, ലൈംഗിക രോഗങ്ങള്‍, എച്ച്.ഐ.വിയും എയ്ഡ്‌സും, കൗമാരക്കാരോടുള്ള അതിക്രമം, ലിംഗാധിഷ്ടിത അതിക്രമം, ബാലാവകാശം, വിളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് കുട്ടി ഡോക്ടര്‍മാരുടെ പ്രവര്‍ത്തനം. ഈ വര്‍ഷം 600 കുട്ടികളെയാണ് പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 440 കുട്ടിക്കള്‍ക്ക് ട്രെയിനിങ് പരിശീലനം പൂര്‍ത്തിയാക്കി. 40 അംഗങ്ങളുള്ള ഓരോ ബാച്ചുകളായി തിരിച്ച് പ്രത്യേക പരിശിലനം ലഭിച്ച ട്രയിനേഴ്‌സ് ക്ലാസുകള്‍ നല്‍കുകയാണ് നിലവില്‍. വെളുത്ത കോട്ടും ബാഗുമായി 1078 സ്റ്റുഡന്റ് ഡോക്ടര്‍മാര്‍ തങ്ങളുടെ സ്‌കൂളില്‍ സജീവമായി പ്രവര്‍ത്തിക്കാനൊരുങ്ങിയിരിക്കുകയാണ്. ഡി.എം.ഒ ഡോ. ആര്‍. രേണുക, ആരോഗ്യ കേരളം ഡി.പി.എം ഡോ. ബി. അഭിലാഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന, മനന്തവാടി ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ജിതേഷ്. ഡോ. ദിനീഷ്, കെ.എസ് അജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ഷൈജു മാധവര്‍, ജോണ്‍സണ്‍, ജോബിന്‍ വര്‍ഗ്ഗീസ്, ജോസ്, സുരേഷ് കുമാര്‍, സ്‌നോബി, പ്രവീണ, ലിസ്സി, മേരിക്കുട്ടി, ഗ്ലോഡിയ, കൗണ്‍സിലര്‍മാരായ ജാസ്മിന്‍, ബിന്‍സി, ജീനാ എന്നിവരും ജില്ലാ എന്‍.ആര്‍.എച്ച്.എം കോഡിനേറ്റര്‍ സീന എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കി വരുന്നത്. ഇനിയുള്ള ഓരോ വര്‍ഷവും ഈ പരിശീലനം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."