HOME
DETAILS
MAL
അലിഗഢ് മുസ്‌ലിം സര്‍വകലാശാല: ബി.ടെക്, ബി.ആര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം
backup
February 03 2020 | 03:02 AM
അലിഗഢ് മുസ്‌ലിം സര്‍വകലാശാല എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റി 2020 ലെ ബി.ടെക്, ബി.ആര്‍ക്ക് പ്രവേശനത്തിന് ഈ മാസം18 വരെ www.amucotnrollerexams.com എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. ബി.ടെക്. അപേക്ഷാഫീസ് 700 രൂപയും ബി.ആര്‍ക്ക് അപേക്ഷാഫീസ് 800 രൂപയും ആണ്. ബി.ടെക്. അപേക്ഷകര്‍ക്ക് അധികമായി 100 രൂപകൂടി അടച്ച് അതേ ഫോമില്‍ ബി.ആര്‍ക്കിനുകൂടി അപേക്ഷിക്കാം. ബി.ആര്‍ക്ക് അപേക്ഷകര്‍ക്ക് അധികഫീസ് നല്‍കാതെ അതേ ഫോമില്‍ ബി.ടെക്കിനും അപേക്ഷിക്കാം. 18 നുശേഷം ലേറ്റ് ഫീയോടെ യഥാക്രമം 1,000 രൂപ, 1,100 രൂപ നല്‍കി 25 വരെയും അപേക്ഷിക്കാം. കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, പെട്രോകെമിക്കല്‍ എന്നീ ബ്രാഞ്ചുകളിലാണ് നാലുവര്‍ഷ ബി.ടെക്. പ്രോഗ്രാമുകള്‍. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രോഗ്രാം ദൈര്‍ഘ്യം അഞ്ചുവര്‍ഷമാണ്.
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയോ തത്തുല്യ പരീക്ഷയോ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍ക്കും എന്‍ജിനിയറിങ് ഡിപ്ലോമയ്ക്ക് 50 ശതമാനം മാര്‍ക്കു നേടിയവര്‍ക്കും രണ്ടുപ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.
ബി.ടെക്. പ്രവേശനം മേയ് 17ന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാകും. കോഴിക്കോട് പരീക്ഷാകേന്ദ്രമാണ്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍നിന്ന് 150 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ പരീക്ഷയ്ക്കുണ്ടാകും.
ബി.ആര്‍ക്ക്. പ്രവേശനപരീക്ഷയ്ക്ക് രണ്ടുപേപ്പര്‍ ഉണ്ടാകും. ആദ്യപേപ്പര്‍, ബി.ടെക്. പ്രവേശനപരീക്ഷയുടേതു തന്നെയാകും. രണ്ടാംപേപ്പര്‍ മേയ് 17 ന് ഉച്ചയ്ക്ക് മൂന്നുമുതല്‍ ആറു വരെ നടത്തുന്ന ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയാണ്. വിവരണാത്മകരീതിയില്‍ ഉത്തരംനല്‍കേണ്ട ചോദ്യങ്ങളും ഡ്രോയിങ് ടെസ്റ്റും ഉള്‍പ്പെടുന്നതാണ് ഈ പേപ്പര്‍. രണ്ടാംപേപ്പറില്‍ 40 ശതമാനം മാര്‍ക്ക് യോഗ്യതാമാര്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്. ആര്‍ക്കിടെക്ചര്‍ പ്രവേശനപരീക്ഷയ്ക്ക് അലിഗഢ് മാത്രമായിരിക്കും പരീക്ഷാകേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."