HOME
DETAILS
MAL
പളനിസാമി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും
backup
February 27 2017 | 05:02 AM
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ഇകെ പളനിസാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
നീറ്റ് നടത്തുന്നതില്‍ തമിഴ്നാടിന് താല്കാലിക ഇളവ് നല്‍കണമെന്ന് പളനിസാമി ആവശ്യപ്പെടും. വികസനം, വിവിധ ക്ഷേമ പദ്ധതികള്‍ തുടങ്ങി തമിഴ്നാടിന്റെ പൊതുവായ വിഷയങ്ങളും ചര്‍ച്ചയായേക്കും.
ഫെബ്രുവരി 16 നാണ് തമിഴ്നാട് മുഖ്യമന്ത്രിയായി പളനിസാമി അധികാരമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."