കരിപ്പൂരിനെ തകര്‍ക്കാന്‍ വീണ്ടും നിക്ഷിപ്ത താത്പര്യക്കാര്‍: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് വിവേചനപരമായ നിലപാടാണെന്നും ഇതിനു പിന്നില്‍ കരിപ്പൂരിനെ തകര്‍ക്കാനുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടലാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തെ എതുവിധേനയും പ്രോത്സാഹിപ്പിക്കേണ്ട സര്‍ക്കാര്‍ പ്രതിഷേധാത്മക നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ധന വിലയില്‍ 1% നികുതി ഈടാക്കി കണ്ണൂര്‍ വിമാനത്താവളത്തിന് ഉത്തരവിറക്കിയ സര്‍ക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിന് നിലവില്‍ 28% നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ വിവേചനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്.
[video width="384" height="288" mp4="http://suprabhaatham.com/wp-content/uploads/2019/01/Pk-Kunchalikutty-MP.mp4"][/video]
വിമാനക്കമ്പനികളെ മാത്രമല്ല യാത്രക്കാരേയും വലിയ രീതിയില്‍ ബാധിക്കുന്ന വിഷയമാണിത്. ഇവിടെ നിന്നുള്ള വിമാന ടിക്കറ്റുകളുടെ വിലയില്‍ വലിയ അന്തരം ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയ ഇളവ് കരിപ്പൂര്‍ വിമാനത്താവളത്തിനും നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 17 ന് മുഖ്യമന്ത്രിയെ കാണുന്നുണ്ട്. സര്‍ക്കാര്‍ അനുകൂല തീരുമാനത്തിലെത്തിയില്ലെങ്കില്‍ ശക്തമായാ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. പൊതുമേഖല സ്ഥാപനമായ കരിപ്പൂരിനു നികുതി ഇളവ് ഇല്ല. ചില വിമാനത്താവളത്തിനു മാത്രം ഇളവു നല്‍കുന്നത് ശരിയായില്ല. ഈ നിലപാട് തിരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."