ഗൃഹനാഥന്റെ ദുരൂഹ മരണം: പൊലിസ് അന്വേഷണം ഊര്‍ജിതം
നീലേശ്വരം: പരപ്പയിലെ കിണാവൂര്‍ മുഹമ്മദ്കുഞ്ഞി (63) ദുരൂഹസാഹചര്യത്തില്‍ പരുക്കേറ്റു മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതം. വെള്ളരിക്കുണ്ട് സി.ഐ സുനില്‍കുമാറിനാണ് അന്വേഷണ ചുമതല. ശനിയാഴ്ച ഉച്ചയോടെയാണു മുഹമ്മദ്കുഞ്ഞിയെ ഗുരുതരമായി പരുക്കേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ ക്ലായിക്കോടെ പറമ്പില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മുഹമ്മദ്കുഞ്ഞിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഖബറടക്കി.
അതേസമയം മരണത്തിനു ഉത്തരവാദിയെന്നു പറയപ്പെടുന്ന സഹോദരി പുത്രന്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പൊലിസ് ആശുപത്രിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടി വിശദമായ അന്വേഷണത്തിനു ശേഷമായിരിക്കും അറസ്റ്റെന്നു സി.ഐ സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."