മികച്ച ചിത്രത്തിന്റെ കവറു മാറി, പ്രഖ്യാപനം തെറ്റി; നാടകീയ രംഗങ്ങള്‍ക്കു സാക്ഷിയായി ഒാസ്‌കര്‍ വേദി
ലോസ് ആഞ്ചലസ്: മികച്ച ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയുടെ പാരമ്യത്തിലായിരുന്നു സദസ്സു മുഴുവന്‍. പ്രഖ്യാപനം വന്നു. 'ലാ ലാ ലാന്‍ഡ്. പ്രതീക്ഷിച്ചിരുന്നതാണ് അത്. പതിനാല് നാമനിര്‍ദ്ദേശങ്ങളുമായെത്തി ആറ് പുരസ്‌കാരങ്ങള്‍ നേടിയ ലാലാ ലാന്‍ഡിന് പിന്നില്‍ തന്നെയാണ് മറ്റുള്ളവയെന്നു തന്നെയായിരുന്നു കണക്കു കൂട്ടല്‍. പുരസ്‌കാരം ഏറ്റു വാങ്ങി നന്ദിപ്രകടനവും കഴിഞ്ഞ് ലാലാ ലാന്‍ഡിന്റെ അണിയറ പ്രവര്‍ത്തകര്‍ വേദി വിട്ടപ്പോഴാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അവാര്‍ഡ് പ്രഖ്യാപിക്കാനായി അവതാരകന്റെ കയ്യില്‍ കൊടുത്ത കവര്‍ മാറിപ്പോയിരുന്നു. മൂണ്‍ ലൈറ്റ് ആയിരുന്നു മികച്ച സിനിമ. ലാ ലാന്‍ഡിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് പ്രഖ്യാപനത്തില്‍ തെറ്റു പറ്റിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ തന്നെ മൂണ്‍ലൈറ്റിനാണ് പുരസ്‌കാരമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
തികച്ചും അപ്രതീക്ഷിതമായി കിട്ടിയ പുരസ്‌കാരം മൂണ്‍ലൈറ്റിന്റെ അണിയറ പ്രവര്‍ത്തകരെ തെല്ലൊന്നുമല്ല അമ്പരിപ്പിച്ചത്. കഴിഞ്ഞ അര മണിക്കൂറില്‍ നിന്ന് ജീവിതം ഇത്രയേറെ മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല- മൂണ്‍ലൈറ്റിന്റെ സംവിധായകന്‍ ബാരി ജെന്‍കിന്‍സ് പ്രതികരിച്ചു.
സഹനടന്റേതടക്കം മൂന്ന് പുരസ്‌കാരങ്ങളാണ് മൂണ്‍ലൈറ്റ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."