സര്‍വിസ് താമസിച്ചു: യാത്രക്കാരും ബോട്ട് ജീവനക്കാരും പ്രശ്നം പരിഹരിക്കാനെത്തിയ പൊലിസും ഏറ്റുമുട്ടി; ഒടുവില്‍...
കുട്ടനാട്: ആലപ്പുഴ മാതാ ജെട്ടിയില്‍നിന്നു രാവിലെ 11.30 ന് പുറപ്പെടേണ്ട കോട്ടയം - കാഞ്ഞിരം ബോട്ട് വൈകി. കാരണം തിരക്കിയപ്പോള്‍ ക്ലച്ച് ലിവര്‍ തകരാറിലാണെന്ന് ജീവനക്കാര്‍. യാത്രക്കാര്‍ നേരെ സ്റ്റേഷന് മാസ്റ്ററുടെ അടുത്തേക്ക്.
വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രശ്നമെന്ന് പരാതി. സ്റ്റേഷന് മാസ്റ്ററും തര്‍ക്കിച്ചതോടെ സംഗതി കയ്യാങ്കളിയുടെ വക്കത്ത്. സ്റ്റേഷന് മാസ്റ്ററെ രക്ഷിക്കാന്‍ ജീവനക്കാര്‍ എത്തി. ഒടുവില്‍ ആരോ വിളിച്ച് പൊലിസും. 8-O
തങ്ങളെ മര്‍ദ്ദിച്ചുവെന്ന് യാത്രക്കാരും ജീവനക്കാരുടെയും പരാതി. കയ്യാങ്കളിയില്‍ പരുക്കേറ്റ സ്റ്റേഷന് മാസ്റ്ററെയും കൊണ്ട് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക്.
പിന്നീട് സംഭവബഹുലമായ ചര്‍ച്ച. ഇതിനിടെ പൊലിസും ബോട്ട് ഡ്രൈവര്‍ അനില്‍കുമാറും വാക്കു തര്‍ക്കം. യാത്രക്കാരെ മര്ദ്ദിവെന്ന് ആരോപിച്ച് അനില്‍കുമാര്‍ കസ്റ്റഡിയില്‍. യാത്രക്കാരില്‍ ഒരാളെയും പൊലിസ് പൊക്കി. :cry:
ജീവനക്കാരും പൊലിസുകാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കം നീണ്ടു. വാഗ്വാദങ്ങളും. ഏറെ നേരത്തിനു ശേഷം പൊലിസിന്റെ അറിയിപ്പ്- തര്‍ക്കം രമ്യമായി പരിഹരിച്ചു. :-|
രണ്ടര മണിക്കൂര്‍ യാത്രക്കാരെ വലച്ച ഏറ്റുമുട്ടലിനു ശുഭപര്യവസാനം. :roll:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."