ചൈനയില്‍ നിന്നെത്തിയ യുവാവിന്റെ വിവാഹം അധികൃതര്‍ തടഞ്ഞു
തൃശൂര്‍: കൊറോണ കരുതലിന്റെ ഭഗമായി ചൈനയില്‍ നിന്നെത്തിയ യുവാവിന്റെ വിവാഹം അധികൃതര്‍ തടഞ്ഞു. എരുമപ്പെട്ടിയിലാണ് സംഭവം. ചൈനയില്‍ ജോലി ചെയ്യുന്ന വരന്‍ രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഇന്നാണ് വിവാഹം തീരുമാനിച്ചിരുന്നത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഡി.എം.ഒ, കലക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി വിവാഹം മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം വീട്ടുകാര്‍ വിസമ്മതിച്ചെങ്കിലും കോറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള കരുതല്‍ നടപടിയും, അറസ്റ്റ് ഉള്‍പ്പടെയുള്ള നിയമ നടപടികളെ കുറിച്ചും അധികൃതര്‍ വ്യക്തമാക്കുകയും വരനേയും വീട്ടുകാരേയും ബോധവല്‍ക്കരിക്കുകയും ചെയ്തു.നിരീക്ഷണ ദിവസങ്ങള്‍ കഴിയുന്നത് വരെ വരനോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."