യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ച് നല്കുന്ന സ്നേഹവീടിന് തറക്കല്ലിട്ടു
കളമശേരി: യൂത്ത് കോണ്‍ഗ്രസ് കളമശേരി മണ്ഡലം കമിറ്റി നിര്‍മിച്ച് നല്കുന്ന സ്നേഹ വീടിന്റെ തറക്കല്ലിടല്‍ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നിര്‍വഹിച്ചു. എച്ച്.എം.ടി കോളനി പത്താം വാര്‍ഡില്‍ താമസിക്കുന്ന ഞാക്കട വീട്ടില്‍ സലീമിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. 'സ്നേഹ വീട് ' പദ്ധതിയില്‍ നിര്‍മിക്കുന്ന ആദ്യ വീടാണിത്. മൂന്ന് ബെഡ്റൂം, കിച്ചന്, ഹാള്‍, ബാത്ത്റൂം എന്നിവയടങ്ങിയ വീടാണ് നിര്‍മിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് കമ്മിറ്റികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സ്വന്തമായി ഭൂമിയുള്ള വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതി. വീട് നിര്‍മ്മാണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് അഷ്കര്‍ പനയപ്പിള്ളി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നഗരസഭ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ ഈ മാസത്തെ ഓണറേറിയം ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് നല്കി.
സ്നേഹ വീട് നിര്‍മ്മാണത്തിന്റെ രക്ഷാധികാരിയും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമായ ടി.എ.അബ്ദുള്‍ സലാം, ഇമാം അഹമ്മദ് ഉസ്മാന് അല്‍ കാസിമി, മണ്ഡലം പ്രസിഡന്റ് എ.കെ.ബഷീര്‍, ദീപക് ജോയ്, ജോസഫ് മാര്ട്ടിന് , പി.എം. നജീബ്, മധു പുറക്കാട്ട്, മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍, എം.എ.അബ്ദുള്‍ വഹാബ്, അന്‍വര്‍ വെണ്ണല, ടി.കെ.കരീം, കെ.എസ്. സുജിത് കുമാര്‍, അന്‍സാര്‍ തോരേത്ത്, കെ.എം.ജലാല്‍, കൃഷ്ണകുമാര്‍, ദിനില്‍ രാജ്, കോയാന് പിള്ള, അന്‍വര്‍ ഞാക്കട തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവിധ മേഖലകളില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഇനിയും കൂടുതല്‍ സഹായങ്ങള്‍ ലഭിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."