HOME
DETAILS
MAL
കേരളത്തെ കലാപഭൂമിയാക്കുന്നു: ജോണി നെല്ലൂര്‍
backup
January 15 2019 | 02:01 AM
വടകര: കേരളത്തെ സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് കലാപഭൂമിയാക്കി മാറ്റുകയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ വര്‍ഷാരംഭത്തില്‍ തന്നെ ശബരിമലയിലെ യുവതി പ്രവേശനത്തിന്റൈ പേരില്‍ ഇരുകൂട്ടരും തമ്മില്‍തല്ല് നടത്തുകയാണ്.
രാജ്യത്താകമാനം കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇവിടെ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."