സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമെന്ന്
പേരാമ്പ്ര: സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്നതിന്റെ ഉദാഹരണമാണ് പേരാമ്പ്രയിലെ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍. പേരാമ്പ്രയിലെ സി.പി.എം അക്രമത്തിനെതിരേ യൂത്ത് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരുഭാഗത്ത് ഹൈന്ദവ വിശ്വാസികളെയും മറുഭാഗത്ത് ഇസ്ലാം വിശ്വാസികളെയും പ്രകോപിപ്പിച്ച് നാട്ടില്‍ കുഴപ്പമുണ്ടാക്കുകയാണ് സി.പി.എം ലക്ഷ്യം. മതേതരത്വത്തെ ദുര്‍ബലപ്പെടുത്താനാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്.നിയോജകമണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സത്യന് കടിയങ്ങാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."