HOME
DETAILS
MAL
കീഴ്മാട് സൊസൈറ്റിപ്പടി റോഡ് നന്നാക്കാത്തത് ജനവഞ്ചനയാണെന്ന് കര്‍ഷകമോര്‍ച്ച
backup
June 13 2016 | 19:06 PM
ആലുവ : കീഴ്മാട് സൊസൈറ്റിപ്പടി റോഡ് താറുമാറായി കിടന്നിട്ട് മാസങ്ങള്‍ ഏറെയായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കാത്തത് ജനവഞ്ചനയാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട് കുറ്റപ്പെടുത്തി.
എല്ലാം ശരിയാക്കുവാന്‍ എല്‍.ഡി.എഫും, ഒരുവട്ടംകൂടി എം.എല്‍.എ. അന്‍വര്‍ സാദത്ത് ആയിട്ടും ഈ റോഡിന്റേയും മറ്റ് പഞ്ചായത്തിന്റേയും ഗതി ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.കര്‍ഷക മോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി രാജീവ് മുരിക്കോട് ഉദ്ഘാടനം ചെയ്തു.
എം.എം. മഹേഷ് അധ്യക്ഷനായി കര്‍ഷകമോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി രാജേഷ് കുന്നത്തേരി, ബി.ജെ.പി പഞ്ചായത്ത് ജന. സെക്രട്ടറി കെ രഞ്ജിത്ത് കുമാര്‍, ബി.ഡി.ജെ.എസ് പഞ്ചായത്ത് പ്രസിഡന്റ് എം.പി നാരായണന് കുട്ടി, കെ.ഒ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."