HOME
DETAILS
MAL
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരം തുടരുന്നു
backup
February 27 2017 | 18:02 PM
കളമശേരി: വേജ് സ്ട്രക്ചര്‍ ഏകീകരിക്കുക, ട്രിപ്പ് കണ്‍ട്രോളിങ്ങ് അവസാനിപ്പിക്കുക തുങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിവരുന്ന സമരം തുടരുന്നു.
ഊബര്‍, ഒല കമ്പനികളുടെ ടാക്‌സികളാണ് ഓട്ടം ബഹിഷ്‌കരിച്ച് സമരം നടത്തുന്നത്. 90 ശതമാനം ടാക്‌സികളും സമരത്തില്‍ പങ്കെടുക്കുന്നതായി ഡ്രൈവര്‍മാര്‍ അവകാശപ്പെട്ടു.
ഒരു സംഘടനയുടെയും പിന്തുണയില്ലാതെ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരണം നടത്തിയാണ് സമരം ശക്തമാക്കിയത്. ഇതിനിടെ പ്രൈവറ്റ് നമ്പര്‍ പ്ലേറ്റ് വച്ച് ടക്‌സി സര്‍വീസ് നടത്തിയ കാര്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കു സമീപം പൈപ്പ് ലൈന്‍ റോഡില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തടഞ്ഞു. ഇടപ്പള്ളി ട്രാഫിക് പൊലിസില്‍ പരാതിപ്പെട്ടതനുസരിച്ച് പൊലിസെത്തി പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയതിന് ഫൈന്‍ അടപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."