സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഫറോക്ക്: സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത് വെച്ച സംഭവത്തില്‍ രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ മാറാട് പൊലിസ് അറസ്റ്റ് ചെയതു. നടുവട്ടം കരിപ്പാലിനിലം വയല്‍ രാകേഷ് എന്ന കുട്ടു (33), മാറാട് കയ്യടിത്തൊട് തേറമ്പാട്ടില്‍ വീട്ടില്‍ അനൂപ് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ് എട്ടിന് രാത്രി മാറാട് വെസ്റ്റ് മാഹിയില്‍ സി.പി.എം പ്രവര്ത്തകന് ഷിബുവിന്റെ വീട്ടിലാണ് ഇവര്‍ റീത്ത് വെച്ചത്.
മുളകു പൊടി വിതറിയ നിലയില്‍ കാണപ്പെട്ട റീത്തില്‍ ഷിബു നംബര് 1 എന്നുമെഴുതിയിരുന്നു. പാളയത്തെ ഫ്ളവര്‍ സ്റ്റാളില്‍ നിന്നുമാണ് ഇവര്‍ റീത്ത് വാങ്ങിയത്. ഈ കടയില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തില്‍ മാറാട് എസ്.ഐ കെ.എക്സ് തോമസിന്റെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്. കലാപം സൃഷ്ടിക്കാനുളള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് റീത്ത് വെച്ചതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ കൊടിമരം നശിപ്പിച്ച കേസിലും ഇവര്‍ പ്രതികളാണ്.
സീനിയര്‍ സി.പി.ഒ കെ. ഷിനില്‍, സി.പി.ഒ മാരായ ഐ.ടി വിനോദ്, പി. അരുണ്‍കുമാര്‍, സി. സുധീഷ്, ടി.പി ഷൈജു, കെ.എം മനോജ്, സരീഷ് പെരുമ്പുഴക്കാട് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."