നവീന കണ്ടുപിടുത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍ ശ്രദ്ധേയനാകുന്നു താജുദ്ദീന്‍ ഇല്ലിക്കുളം
കായംകുളം: സംസാരിക്കാന്‍ കഴിയാതെ വീടുകളിലും ആശുപത്രികളിലും കിടക്കുന്നവര്‍ക്കു വളരെ പ്രയോജനം ചെയ്യുന്ന ഇലക്ട്രിക്ക് യന്ത്രവുമായി യുവശാസ്ത്രജ്ഞന്‍. ചേരാവള്ളി മങ്ങാട്ട് വീട്ടില്‍ ഗോപാല മേനോന്റെ മകനും ചെന്നൈ ഭാരത് യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനുമായ എം.ജി ഗിരീശന്‍ ( 32) നാണ് ശ്രദ്ധേയനാകുന്നത്.
പകുതിശരീരം തളര്‍ന്നവര്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനും മനസിലാക്കാനും കഴിയുന്നവരായിരിക്കും എന്നാല്‍ അവര്‍ മറുപടി അല്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ അതിനു കഴിയാതെ വരുക എന്നുള്ള അവസ്ഥ വേദനാജനകമാണ് . ഈ ചലനശേഷിയുള്ള രോഗിയുടെ കൈയിലോ കാലിലോ ഉപകരണം ഫിറ്റ് ചെയ്താല്‍ രോഗി എന്താണോ പറയാന്‍ ശ്രമിക്കുന്നത് അത് ഒരു അനൗണ്‍സ്‌മെന്റ് ആയി അടുത്തുള്ളവര്‍ക്കു കേള്‍ക്കാനും കാണാനും സാധിക്കുമെന്നും എന്താണ് രോഗിയുടെ ആവശ്യം എന്ന് മനസിലാക്കി ശുശ്രൂഷിക്കുന്നവര്‍ക്ക് അത് സാധിച്ച് കൊടുക്കുവാനും കഴിയും .ഈ സാങ്കേതികവിദ്യ ന്യൂ തനമാറ്റങ്ങളോടെ വികസിപ്പിച്ചാല്‍ സംസാരിക്കാന്‍ കഴിയാതെ കിടക്കുന്ന ലക്ഷകണക്കിനു രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും സഹായകരമാകും.
ഇരുപത്തിരണ്ടാം വയസ് മുതല്‍ വിവിധ കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധേയനാവുകയാണ് ഗിരീശന്‍. വോട്ടിങ് മെഷീന്‍ , ആന മൂത്രത്തില്‍ നിന്നും തക്കാളിയില്‍ നിന്നും വൈദ്യുതി എന്നിങ്ങനെ 157 ഓളം കണ്ടു പിടിത്തങ്ങളാണ് ഇതുവരെ നടത്തിയത്. ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയെങ്കിലും അര്‍ഹമായ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന പരിഭവമുണ്ട് ഈ യുവ ശാസ്ത്രകാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."