പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പൊതുസമൂഹത്തോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ്
എടത്വ: അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിന് പിന്നില്‍ വികസന വിരോധികളാണെന്നും അമ്പലങ്ങളില്‍ പൂജിച്ചു നടക്കേണ്ട പൂജാരി സത്യഗ്രഹം കിടക്കേണ്ട ആവശ്യമില്ലെന്നും ഉള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പൊതുജന സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
സമാധാനപരമായി നിരാഹാര സമരം നടത്തിയ തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, പനയന്നാര്‍കാവ് ആനന്ദന്‍ നമ്പൂതിരി എന്നിവരെ പൊതുവേദിയില്‍ അവഹേളിച്ച് സംസാരിച്ച മന്ത്രി ജി. സുധാകരന്റെ നടപടിയില്‍ തലവടി മണ്ഡലം കോണ്‍ഗ്രസ് (ഐ) പ്രതിഷേധം രേഖപ്പെടുത്തി.
ജനങ്ങളുടെ ദുരിതവും പ്രയാസവും കണ്ടുകൊണ്ടാണ് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്തവിധത്തില്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ട് ഉപവാസ സമരം നടത്തിയത്.
എന്‍.എസ്.യു. ദേശീയ സെക്രട്ടറി റ്റിജിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് കോലത്തുപറമ്പില്‍, ബോണി ജോണ്‍, ആര്‍ മോഹന്‍, തോമസ് പ്രസാദ്, ചെറിയാന്‍ പൂവക്കാട്ട്, അനില്‍ വെറ്റിലക്കണ്ടം, വേണുഗോപാല്‍ തലവടി, ജോര്‍ജ്ജുകുട്ടി, പി.കെ. ഗോപിനാഥന്‍, പി.എസ് ഷാജി, കെ.ടി തോമസ്, ബിനോയി എന്നിവര്‍ പ്രസംഗിച്ചു.
തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, പനയന്നാര്‍കാവ് ആനന്ദന്‍ നമ്പൂതിരി എന്നിവരെ പൊതുവേദിയില്‍ അവഹേളിച്ച് സംസാരിച്ച മന്ത്രി ജി. സുധാകരന്റെ നടപടിയില്‍ തലവടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി എസ് ഭാനു അധ്യക്ഷത വഹിച്ചു. സുഷമ സുധാകരന്‍, പി.കെ. വര്‍ഗീസ്, പ്രിയ അരുണ്‍, ബിജു പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."