കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്
കാട്ടിക്കുളം: കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 11.45ന് തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്ന് കര്‍ണാടക കുട്ടത്തേക്ക് പോകുകയായിരുന്ന കെ.എസ്ആര്‍.ടി.സി ബസും കര്‍ണാടകയില്‍ നിന്നും കാപ്പി കയറ്റി മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കെ.എസ്.ആര്‍.ടി.സി ബസ്് ഡ്രൈവര്‍ കണിയാമ്പറ്റ പുത്തന്‍ പറമ്പത്ത് അബ്ദുല്ല (53), ബസ്് യാത്രക്കാരായ പനവല്ലി പുളിമൂട്കുന്ന് കോളനിയിലെ ചന്ദ്രന്‍ (35), കാട്ടിക്കുളം ഇടയൂര്‍ കുന്നിലെ കാനാംപുറം ബിനു (32) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ മാനന്തവാടി സ്വദേശി എ.വി മാത്യു (44), ലോറി ഡ്രൈവര്‍ കാട്ടിക്കുളം മേലേടത്ത് വിനോദ് (37), ലോറിയിലെ യാത്രക്കാരന്‍ തോല്‍പെട്ടി പള്ളിക്കുന്നേല്‍ ജോണി (62), ബസ് യാത്രക്കാരായ തോല്‍പ്പെട്ടി കുന്നമ്പാട്ട് സൈനബ(63), കാട്ടിക്കുളം അറക്കല്ലിങ്കല്‍ ഉമ്മര്‍(36), കാട്ടിക്കുളം മാനിവയല്‍ കോളനിയിലെ ജയന്തി (45), പനവല്ലി പിലാവൂര് സുബ്രഹ്മണ്യന്‍ (36), ഇല്ലത്തുവയല്‍ കോളനിയിലെ രാജന്‍ (28), മാനന്തവാടി ആലിങ്കല്‍ എരുമേല്‍ (44), തോല്‍പ്പെട്ടി കൈതാട്ട് തമ്പി (61), തോല്‍പ്പെട്ടി പൂവനാര്‍ക്കാട് ആലി(60), ഇടുക്കി മലഞ്ചിറ ജോയ് (32), കാഴക്കുന്ന് കള്ളാട്ടില്‍ തോമസ് (56), തരുവണ കല്ലോറി ഉസ്മാന്‍ (40), മാനന്തവാടി പത്തത്ത് ഷറഫുന്നീസ (28), മാനന്തവാടി പത്തത്ത് ജില്‍ഷ ഷെറിന്‍ (8), മാനിവയല്‍ അര്‍ച്ചന(7), തവിഞ്ഞാല്‍ നടവയല്‍ കൃഷ്ണന്‍ (47), കാട്ടിക്കുളം നയന നിവാസില്‍ രാജു(51), തോല്‍പ്പെട്ടി നെടുന്തറ കോളനിയിലെ അശ്വതി (21), അപ്പപ്പാറ ചെമ്പന്‍കൊല്ലി രാധാകൃഷ്ണന്‍ (55), ദ്വാരക തിരിക്കോടന്‍ ഇബ്രാഹിം (48) എന്നിവരെ മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."