HOME
DETAILS
MAL
കെ.എം മാണിയുടെ പാര്‍ട്ടി നടത്തുന്നത് നീറോയുടെ വിലാപം: കേരള യുവജനപക്ഷം
backup
February 27 2017 | 18:02 PM
കോട്ടയം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും പട്ടയ പ്രശ്‌നത്തിലും കെ.എം മാണിയുടെ പാര്‍ട്ടി നടത്തുന്നത് നീറോയുടെ വിലാപം മാത്രമെന്ന് കേരള യുവജനപക്ഷം. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തികഞ്ഞ കര്‍ഷക വിരുദ്ധമാണെന്നുറപ്പുണ്ടായിട്ടും കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ ഒന്നും ചെയ്തില്ലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിഞ്ജാപനം ഇറക്കണമെന്നും പട്ടയ വിതരണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എം മാണിയുടെ പാര്‍ട്ടി തിരുവനന്തപുരത്തേക്കു നടത്തുന്ന പദയാത്ര വെറും പ്രഹസനവും കടുത്ത കര്‍ഷക വഞ്ചനയുമാണെന്നും കേരള യുവജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ആന്റണി മാര്‍ട്ടിനും ജനറല്‍ സെക്രട്ടറി റിജോ വാളന്തറയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."