HOME
DETAILS

ജില്ലയുടെ സമഗ്ര വികസനത്തിന് കര്‍മപദ്ധതി: മേല്‍നോട്ടത്തിന് കലക്ടേഴ്‌സ് ഇന്റേണ്‍സ്

  
backup
January 15 2019 | 04:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും നവീന ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പുതിയ പദ്ധതികളും വികസന കാഴ്ചപ്പാടും രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം നടപ്പാക്കുന്നു. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സിവില്‍ സര്‍വിസില്‍ പ്രവേശിക്കുന്നതിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ച് അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്റേണ്‍സിനെ തിരഞ്ഞെടുത്തത്. ഉയര്‍ന്ന അക്കാദമിക് യോഗ്യതയുള്ള ഇവരുടെ ആശയങ്ങളെ പ്രയോഗവല്‍ക്കരിച്ച് ജില്ലാ ഭരണകൂടത്തിനും ജില്ലയ്ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെട്ട ഏഴു ഇന്റേണ്‍സാണ് വിവിധ പദ്ധതികളുടെ മേല്‍നോട്ടം വഹിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ പി. അര്‍ജുന്‍, ബി.എ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ബിരുദധാരി കെ.ആര്‍ അര്‍ജുന്‍ നമ്പ്യാര്‍, ബി.എ സൈക്കോളജി ബിരുദധാരി അതിഷ് എം. നായര്‍, ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി കെ. ഭാഗ്യ, സ്റ്റാറ്റിസ്റ്റിക്‌സ് എം.എസ്.സി ബിരുദധാരി കെ.എം മോനിഷ, എം.എസ്.സി കെമിസ്ട്രി പബിരുദധാരി ബി. അമൃത, എം.ബി.എ ബിരുദധാരിയായ പി. ശ്രീഖ എന്നിവരാണ് കലക്ടറുടെ ഇന്റേണ്‍സ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  14 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago