ബി.ജെ.പി പ്രകടനത്തില്‍ മുഖ്യമന്ത്രിയെയും പൊലിസിനെയും തെറി വിളിച്ച യുവതി അറസ്റ്റില്‍
കാസര്‍കോട്: ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയെയും പൊലിസിനെയും തെറി വിളിച്ച യുവതി അറസ്റ്റില്‍. അണങ്കൂര്‍ ജെ.പി കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി (19) യെയാണ് കാസര്‍കോട് ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലിസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി മൂന്നു കേസുകളിലാണ് അറസ്റ്റ്. രണ്ടുപേരുടെ ആള്‍ജാമ്യത്തില്‍ രാജേശ്വരിയെ വിട്ടയച്ചു.
കഴിഞ്ഞ മൂന്നിന് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്തിനൊപ്പം മുന്‍നിരയില്‍ നിന്നാണ് രാജേശ്വരി പ്രകോപന മുദ്രാവാക്യം വിളിച്ചത്. യുവതിയുടെ അസഭ്യവര്‍ഷം നവമാധ്യമങ്ങളില്‍ വ്യാപകമായതോടെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് പൊലിസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരേ അസഭ്യം: അഞ്ചുപേര്‍ക്കെതിരേ കേസ്
കുമ്പള: സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അസഭ്യ പ്രചാരണം നടത്തിയതിന് അഞ്ചുപേര്‍ക്കെതിരേ കുമ്പള പൊലിസ് കേസെടുത്തു. സി.പി.എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി അബ്ദുല്‍ റസാഖിന്റെ പരാതിയില്‍ കുബണൂരിലെ ദീക്ഷിത്, ഷിറിയ കുന്നിലെ കമലാക്ഷ, കാര്‍ത്തിക, കിരണ്‍ രാജ് എന്ന ചരണ്‍രാജ് എന്നിവര്‍ക്കെതിരേയാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."