ബീമാപളളി ഉറൂസിന് ഇന്ന് കൊടിയേറും നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി
തിരുവനന്തപുരം: ബീമാപളളി ഉറൂസിന് ഇന്ന് കൊടിയേറും. രാവിലെ എട്ടിന് ബീമാപള്ളി ഇമാം അബ്ദുള്‍ ഖാദര്‍ അന്‍വരിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനക്ക് ശേഷം പട്ടണപ്രദക്ഷിണം ആരംഭിക്കും. ബീമാപള്ളിയില്‍ നിന്നു ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണം പൂന്തുറ, മാണിക്യവിളാകം വഴി തിരിച്ചെത്തും. തുടര്‍ന്ന് സര്‍വ്വമത സാഹോദര്യ പ്രാര്‍ത്ഥന നടക്കും.ചീഫ് ഇമാം ഹസന്‍ അഷ്‌റഫി ബാഖവി നേതൃത്വം നല്‍കും.
തുടര്‍ന്ന് 11മണിയോടെ ജമാഅത്ത് പ്രസിഡന്റ് പി.എം യൂസഫ് ഹാജി പള്ളിമിനാരത്തിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന് തുടക്കമാകും. തുടര്‍ന്ന് എല്ലാദിവസവും രാത്രി ഒമ്പത് മണി മുതല്‍ വിവിധ വിഷയങ്ങളില്‍ മതപ്രഭാഷണം നടക്കും. പ്രഗത്ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.
ഉറൂസുമായി ബന്ധപെട്ട് ഇന്ന് നഗരസഭാ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സര്‍ക്കാര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തും. ഉറൂസിനെത്തുന്നവര്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നഗരസഭയുടെയും നേതൃത്വത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ബീമാപള്ളിയില്‍ ഒരുക്കി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."