ലൈംഗിക പീഡന പരാതി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെ ചുമതലകളില്‍ നിന്ന് പുറത്താക്കി
കോട്ടയം: ഗുരുതരമായ ലൈംഗികപീഡന പരാതികളും സാമ്പത്തിക തിരിമറിയും അടക്കമുള്ള പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി.
ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ട്, ഫാ.വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയില്‍, ഫാ.റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരേയാണ് നടപടി.
അവിഹിതബന്ധവും പണമിടപാടും അടക്കമുള്ള ആരോപണങ്ങളാണ് ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനുനേരെയുള്ളത്. വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയും ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്.
ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ, ഈയിടെയാണ് വാകത്താനത്ത് അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവച്ചത്. ഇതുമായി ബന്ധപ്പെട്ട ഇയാള്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഫാ. റോണി വര്‍ഗീസിനെതിരെയും സമാനമായ രീതിയിലുള്ള പരാതികളാണുള്ളത്.
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ തുടരുന്ന മൂന്ന് വൈദികര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.
മൂന്ന് വൈദികര്‍ക്കെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങള്‍ സഭാ നേതൃത്വത്തിന് ലഭിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട ഫാദര്‍ വര്‍ഗീസ് മര്‍ക്കോസ്, ഫാദര്‍ വര്‍ഗീസ് എം. വര്‍ഗീസ്, ഫാദര്‍ റോണി വര്‍ഗീസ് എന്നിവരെയാണ് ചുമതലകളില്‍ പുറത്താക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."