വീട്ടില്‍ വിഷരഹിത പച്ചക്കറി കൃഷിയുമായി ടി.വി ഇബ്രാഹീം എം.എല്‍.എ
കൊണ്ടോട്ടി: സ്വന്തം വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്ത് മാതൃകയാവുകയാണ് ടി.വി ഇബ്രാഹീം എം.എല്‍.എ. സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ വീട്ടില്‍ മാതൃകാ പച്ചക്കറി തോട്ടം എന്ന പദ്ധതി ഉപയോഗപ്പെടുത്തിയാണ് കൃഷി തുടങ്ങിയിരിക്കുന്നത്.
വീട്ടാവശ്യത്തിനുള്ള വിഷ രഹിതമായ പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നതില്‍ പൂര്‍ണ പിന്തുണയുമായി സഹധര്‍മിണി സറീനയും കൂടെയുണ്ട്. തിരി നന ഉപയോഗപ്പെടുത്തി ടെറസിന് മുകളിലും തുള്ളി നന സംവിധാനം പ്രയോജനപ്പെടുത്തി വീടിന്റെ മുറ്റത്തുമാണ് കൃഷി ചെയ്യുന്നത്. പൂക്കോട്ടൂര്‍ കൃഷിഭവന്റെ കീഴില്‍ ജലവിനിയോഗകര്‍മ സേനയാണ് പ്ലാസ്റ്റിക് വീപ്പകളില്‍ കൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്തു കൊടുത്തത്.
പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈനട്ട് ടി.വി ഇബ്രാഹീം എം.എല്‍എ നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മന്നേത്തൊടി, വൈസ് പ്രസിഡന്റ് വേട്ടശ്ശേരി യൂസുഫ് ഹാജി, മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റോസ്‌ലി മാത്യൂസ്, കൃഷി ഓഫിസര്‍ കെ.അഞ്ജലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."