HOME
DETAILS
MAL
ബി.ജെ.പി റാലിയുണ്ട്, അനുമതിയില്ലാതെ കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് കരിമണ്ണൂര്‍ പൊലിസിന്റെ നോട്ടീസ്; വിവാദമായതോടെ തിരിച്ചുവാങ്ങി തടിതപ്പി
backup
February 05 2020 | 12:02 PM
തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി നടത്തുന്ന പരിപാടിയുടെ മുന്നോടിയായി കടകള്‍ അടക്കയ്ക്കരുതെന്നും അടച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കാണിച്ച് കടകള്‍ക്ക് നോട്ടീസ് വിതരണം ചെയ്ത് പൊലിസ്. ഇടുക്കി കരിമണ്ണൂര്‍ പൊലിസാണ് കടകള്‍ക്ക് നോട്ടീസ് നല്‍കിയത്.
മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താര്‍ നടത്തരുതെന്നും വര്‍ഗീയപരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും നോട്ടീസില്‍ പറയുന്നു. അല്ലാത്തപക്ഷം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബുധനാഴ്ച നല്കിയ നോട്ടീസില്‍ പറയുന്നു.
നോട്ടീസ് വിവാദമായതോടെ കൊടുത്തതെല്ലാം പൊലിസ് തിരിച്ചുവാങ്ങി തടിതപ്പുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."