ബസുകളുടെ കളര്‍ ഏകീകരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു
മാള: സംസ്ഥാനത്തെ സ്വകാര്യ യാത്രാബസുകളുടെ കളര്‍ ഏകീകരണം ജനങ്ങള്‍ക്ക് പലവിധത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. വ്യത്യസ്ത വര്‍ണങ്ങളില്‍ ബസുകള്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് ഏത് ബസാണെന്നും എവിടേക്കാണെന്നും ഒരു പരിധി വരെ ബോര്‍ഡ് നോക്കാതെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റിയില്‍ പ്രായമായ സ്ത്രീ തലയിലൂടെ ബസ് കയറി ഇറങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരെ ഉടനെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് കളര്‍ ഏകീകരണമായിരുന്നു. എല്ലാ ബസുകളും ഒരേ കളറായതിനാല്‍ അപകടം വരുത്തിയ ബസ് ഏതാണെന്നു തിരിച്ചറിയാന്‍ സാധിച്ചില്ലയെന്നതു വളരെ ശ്രദ്ധേയമാണ്.
അതിനാല്‍ സ്വകാര്യ യാത്രാ ബസുകളുടെ കളര്‍ ഏകീകരണം ഒഴിവാക്കണം. ഈ കാര്യം ചൂണ്ടി കാണിച്ച് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് എം.ഡിക്കും മാള മേഖലാ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."