സംസ്ഥാനത്ത് 60 ശതമാനം വ്യാപാരികള്‍ ജി.എസ്.ടിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനം വ്യാപാരികള്‍ ജി.എസ്.ടി എന്റോള്‍മെന്റ് പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും സമര്‍പ്പിച്ച് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ വ്യാപാരികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നിലെന്ന് വാണിജ്യനികുതി വകുപ്പ് അറിയിച്ചു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി മാര്‍ച്ച് 15 വരെ സമയം നല്‍കിയിട്ടുണ്ട്.
പ്രൊപ്രൈറ്റര്‍ഷിപ്പിലുള്ള വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇല്ലെങ്കിലും ആധാര്‍കാര്‍ഡ് ഉപയോഗിച്ച് ഇ- സിഗ്നേച്ചര്‍ ചെയ്യാവുന്നതാണ്. ഇതിന് ജി.എസ്.ടി പോര്‍ട്ടലില്‍ സൗകര്യമുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിനു 0471 155300, 2115098 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി സംവിധാനത്തിലേക്കു വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യണം. വ്യാപാരികള്‍ക്ക് സംശയനിവാരണത്തിന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസുകളില്‍ ഹെല്‍പ് ഡെസ്‌കുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."