കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇന്ന് മുംബൈയില്‍; കരിപ്പൂര്‍ ചര്‍ച്ചയാവും
കൊണ്ടോട്ടി: കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം ഇന്ന് മുംബൈയില്‍ ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.
ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകള്‍, നറുക്കെടുപ്പ്, ക്വാട്ടവിതരണം തുടങ്ങിയ കാര്യങ്ങള്‍ക്കൊപ്പം പ്രധാന അജണ്ടയായി കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് വേണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടേയും, സര്‍ക്കാരിന്റെയും ആവശ്യവും യോഗം ചര്‍ച്ചക്കെടുക്കും. നിലവില്‍ നെടുമ്പാശേരിയില്‍ നിന്നാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. എന്നാല്‍ ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചവരില്‍ 82 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളം കുറഞ്ഞ വിമാനത്താവളങ്ങളില്‍ നിന്ന് ഹജ്ജ് സര്‍വിസിന് അനുമതി നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രഹജ്ജ് കമ്മിറ്റി ചെയര്മാന് കരിപ്പൂര്‍ ഹജ്ജ് ഹൗസ് സന്ദര്‍ശിച്ചിരുന്നു.നിലവിലെ നിജസ്ഥിതി ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറും യോഗത്തില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."