HOME
DETAILS

ഇന്ത്യയിലെ മതേതരചേരി ശക്തിപ്പെടുത്തും

  
backup
February 27 2017 | 19:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b6%e0%b4%95%e0%b5%8d

? ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങളും ദലിതുകളും നേരിട്ടുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുന്നതില്‍ മുസ്‌ലിംലീഗിന് എന്ത് പങ്കുവഹിക്കാന്‍ കഴിയും.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും മുസ്‌ലിംലീഗിനു വലിയ സാധ്യതകളുണ്ട്. പല സംസ്ഥാനങ്ങളിലും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പാര്‍ട്ടിക്ക് വളരെയധികം സ്വാധീനമുള്ള സംസ്ഥാനങ്ങളാണു മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍ എന്നിവ. ഇവിടങ്ങളിലെല്ലാം അവശ,പിന്നാക്ക, ദലിത് കൂട്ടായ്മയായി ജാതി, മത വ്യത്യാസമില്ലാത്ത സെക്യുലര്‍ പാര്‍ട്ടിയായി പ്രവര്‍ത്തിക്കും.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയമായി സ്‌ഫോടനാത്മകമായ സ്ഥിതിയാണുള്ളത്. മുസ്‌ലിംലീഗ് ഡി.എം.കെ മുന്നണിയിലാണ്. കഴിഞ്ഞ ദിവസം സ്റ്റാലിനുമായി ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചിരുന്നു. സമയമില്ലാത്തതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റി. തമിഴ്‌നാട്ടില്‍ വലിയ സാധ്യത കാണുന്നുണ്ട്. അവിടെ പാര്‍ട്ടിയുടെ ശക്തി ഡി.എം.കെയോടൊപ്പം വളര്‍ന്നുവരുന്നുണ്ട്.

ഓരോ സംസ്ഥാനത്തേക്കും വിശദമായ പദ്ധതി പ്രത്യേകമായി തയാറാക്കിയിട്ടുണ്ട്. മതേതര പാര്‍ട്ടികളോടു ചര്‍ച്ച ചെയ്തു പൊതുപ്ലാറ്റ്‌ഫോം രൂപപ്പെടുത്തി അവിടങ്ങളിലൊക്കെ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. എം.എസ്.എഫ്, എസ്.ടി.യു, വനിതാലീഗ്, യൂത്ത്‌ലീഗ് എന്നിവയുമായി സഹകരിച്ച് ഓരോ സംസ്ഥാനത്തും വിപുലമായ പ്രവര്‍ത്തനമാണു നടത്താനിരിക്കുന്നത്.

? ആധുനിക ഇന്ത്യന്‍ രാഷ്ട്രീയപശ്ചാത്തലത്തില്‍ മതേതരസമൂഹം നേരിടുന്ന വെല്ലുവിളികളെന്തെല്ലാമാണ്.

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യം വളരെ ഗൗരവമേറിയതാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഉപയോഗിക്കുന്ന തന്ത്രം വര്‍ഗീയമായി ഭിന്നിപ്പുണ്ടാക്കുകയെന്നതാണ്. പുതിയ വിഷയങ്ങളെടുത്തിട്ടു ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ആധിപത്യം നിലനിര്‍ത്താന്‍ ബ്രിട്ടിഷുകാര്‍ ഉപോയോഗിച്ച തന്ത്രമാണിത്. യു.പിയിലിപ്പോള്‍ ഖബര്‍സ്ഥാന്‍ പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കി പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ സാമുദായിക ചേരിതിരിവുണ്ടാകും.

പ്രധാനമന്ത്രിപോലും ഇത്തരത്തിലുള്ള പ്രസംഗം നടത്തുകയാണ്. ഭിന്നതയുണ്ടാക്കാന്‍ ഇതിലൂടെ വളരെയെളുപ്പമാണ്. ഇതിന്റെ ഇരകളാവുന്നതു ദലിതരും ന്യൂനപക്ഷവും അവശജനവിഭാഗങ്ങളുമാണ്. ഒരുവശത്തു രാജ്യത്തെ ഡിജിറ്റലൈസ് ചെയ്യുകയും മറുവശത്തു ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രം നടപ്പാക്കുകയും ചെയ്യുകയാണ്. മതേതര ശക്തികള്‍ക്ക് ഇത് അംഗീകരിക്കാനാവില്ല. അതേസമയം, ഇതിനെ പ്രതിരോധിക്കുകയെന്നതു ശ്രമകരമായ ജോലിയുമാണ്.

ഇക്കാര്യങ്ങളെല്ലാം മുസ്‌ലിംലീഗിന്റെ ദേശീയസമിതിയില്‍ ചര്‍ച്ചചെയ്തു. മതേതരചേരിയോടൊപ്പംനിന്ന് ഇതിനെ പ്രതിരോധിക്കുകയെന്നതാണു സംഘ്പരിവാറിന്റെ നീക്കം ചെറുക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗമെന്നു കണ്ടെത്തി. ശ്രമകരമായ ജോലിയാണെങ്കിലും അതു പാര്‍ട്ടി ഏറ്റെടുക്കും.

? സംഘ്പരിവാറിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് സജ്ജമാണോ.

സാഹചര്യമാണു നേതാക്കളെയും പ്രസ്ഥാനങ്ങളെയും മൂവ്‌മെന്റിനെയും സൃഷ്ടിക്കുന്നത്. ബി.ജെ.പിക്കു മേല്‍ക്കൈയുണ്ടായിരുന്ന ബിഹാറില്‍ തെരഞ്ഞെടുപ്പു ഫലമെന്തായിരുന്നു. അപകടകരമായ അവസ്ഥയില്‍ ബിഹാറിലെ പ്രധാന മതേതരപ്പാര്‍ട്ടികളുടെ യോജിപ്പുണ്ടായി. യു.പിയിലും ഇങ്ങനെയൊരു യോജിപ്പുണ്ടായിരുന്നുവെങ്കില്‍ ബി.ജെ.പിക്ക് അവിടെ നിലനില്‍പ്പുണ്ടാകുമായിരുന്നില്ല. നാമമാത്രമായ സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവരുമായിരുന്നു.

ഇപ്പോള്‍ ബി.ജെ.പിയുടെ ശക്തി മതേതരപ്പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടെന്നതിനാല്‍ മാത്രമാണ്. അതില്ലാതായാല്‍ ബി.ജെ.പിയെ എളുപ്പം മറികടക്കാന്‍പറ്റും. അത്തരമൊരു നീക്കത്തിനു നായകത്വം വഹിക്കാന്‍ ഇന്നത്തെ സ്ഥിതിയില്‍ കോണ്‍ഗ്രസ്സിനേ സാധിക്കൂ.

? ബി.ജെ.പിയെ ചെറുക്കുന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന്റെയും അഭിപ്രായം ഇതുതന്നെയാണ്. പിന്നെന്തിനാണ് അവരുമായി വിയോജിക്കുന്നത്.

ദേശീയതലത്തില്‍ ഇടതുപക്ഷവുമായി യോജിപ്പുണ്ടല്ലോ. സംസ്ഥാനങ്ങളില്‍ അതുണ്ടാവണമെന്നില്ല. സംസ്ഥാനങ്ങളിലെ സാഹചര്യം വിഭിന്നമാണ്. ദേശീയകാര്യങ്ങള്‍ക്കു പ്രസക്തി വരുമ്പോള്‍ അതിനു വഴിയൊരുങ്ങും. എല്ലാവിധ ഭിന്നിപ്പുകളും അവസാനിച്ചിട്ട് ഐക്യമെന്നു പറഞ്ഞാല്‍ നടക്കില്ല.

? കേരളരാഷ്ട്രീയത്തില്‍ സുപ്രധാനസ്ഥാനം വഹിക്കുന്നയാളാണു താങ്കള്‍. പുതിയ സാഹചര്യത്തില്‍ അതിനു മാറ്റമുണ്ടാകുമോ.

ദേശീയ ജനറല്‍സെക്രട്ടറി പദവിയോടു നീതി പുലര്‍ത്തിക്കൊണ്ടുതന്നെ സംസ്ഥാനത്ത് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും. പദവികളും അധികാരങ്ങളും ചെറിയ കാര്യങ്ങളാണ്. അത് വരുകയും പോവുകയും ചെയ്യും. മുമ്പിലുള്ള കടമയെന്താണെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. മറ്റൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതു പറയാനും പറ്റില്ല. ഏതു ഭരണം വരുന്നുവെന്നതൊക്കെ ഇതിന്റെ ഭാഗമായി സംഭവിക്കുന്നതു മാത്രമാണ്.

? പ്രതിപക്ഷ ഉപനേതാവെന്ന സ്ഥാനം ബുദ്ധിമുട്ടാവുമോ.

ഇതുവരെ ദേശീയകാര്യങ്ങളിലും സംസ്ഥാന കാര്യങ്ങളിലും ഇടപെട്ടിരുന്നു. അപ്പോഴൊന്നും ബുദ്ധിമുട്ടു തോന്നിയിട്ടില്ല. ഇനി എങ്ങനെയുണ്ടാകുമെന്നതു കാത്തിരുന്നു കാണാം. അതു വലിയ കാര്യമല്ല. സഭാനടപടികളില്‍ പങ്കെടുക്കാനാണിപ്പോള്‍ തിരുവനന്തപുരത്തേക്കു പോകുന്നത്. അടുത്തയാഴ്ച ഡല്‍ഹിയിലേയ്ക്കു ദേശീയ മീറ്റിങ്ങിനാണു പോകുന്നത്. രണ്ടും അതതിന്റെ വഴിക്കു നടക്കും.

? മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെക്കുറിച്ചു ധാരണയിലെത്തിയോ.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചു പാര്‍ട്ടി ഇതുവരെ ചിന്തിച്ചിട്ടേയില്ല. അതു ചര്‍ച്ചയാക്കേണ്ടതില്ല. സമയമാവുമ്പോള്‍ തീരുമാനിക്കാവുന്നതേയുള്ളൂ.

? മലപ്പുറത്തെ എം.പി ഇതുവരെ ദേശീയപ്രസിഡന്റായിരുന്നു. അടുത്ത എം.പി ജനറല്‍ സെക്രട്ടറിയാവുമോ.
ഇതുവരെ പ്രസിഡന്റായിരുന്നു എം.പി എന്നുവച്ച് ഇനി ജനറല്‍ സെക്രട്ടറിയായിക്കൊള്ളണമെന്നു നിര്‍ബന്ധമില്ല. ദേശീയ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അത് എന്നോടു ചോദിക്കേണ്ടതുമല്ല.

? ഇ. അഹമ്മദിനോടുള്ള അനാദരവുമായി ബന്ധപ്പെട്ട പ്രക്ഷോഭപരിപാടികള്‍ ഫലം ചെയ്തിട്ടുണ്ടോ.

അക്കാര്യം ദേശീയ സമിതിയിലും ചര്‍ച്ച ചെയ്തു. അടുത്തതായി എന്തു നടപടി സ്വീകരിക്കണമെന്നു 16 നു ചേരുന്ന രാഷ്ട്രീയ ഉപദേശക സമിതി യോഗത്തില്‍ തീരുമാനിക്കും. അതു വിട്ടുകളയേണ്ട വിഷയമല്ല. ഏത് ഇന്ത്യന്‍ പൗരനും വരാവുന്ന വിഷയമാണ്. ചര്‍ച്ചചെയ്ത് ആലോചിച്ചു തീരുമാനിക്കും. ആരുടെ നിര്‍ദേശമനുസരിച്ചാണ് ആശുപത്രി അധികാരികള്‍ പെരുമാറിയതെന്നാണു പുറത്തുവരേണ്ടത്.

? ലീഗിന്റെ അഖിലേന്ത്യാ കമ്മിറ്റി ചെറുതും കേരളാ കമ്മിറ്റി വലുതുമാണെന്നു പറയാറുണ്ട്. ഈ അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ടോ.

അതു വെറുതേ പറയുകയാണ്. സി.പി.എമ്മിന്റെ ദേശീയകമ്മിറ്റിയില്‍ രണ്ടു സംസ്ഥാനങ്ങളിലെ നേതാക്കളല്ലേയുള്ളൂ. ലീഗിനു സ്വാധീനമുള്ള രണ്ടു സംസ്ഥാനങ്ങളാണു കേരളവും തമിഴ്‌നാടും. അവിടെനിന്നു കൂടുതല്‍ നേതാക്കളുണ്ടാവുകയെന്നതു സ്വാഭാവികമാണ്.

ബംഗാള്‍, മഹാരാഷ്ട്ര എന്നിവടങ്ങളില്‍നിന്ന് ആളുണ്ട്. നാഷണല്‍ പാര്‍ട്ടിയെന്നു പറയുന്നവര്‍ക്കൊക്കെ ഒരു സംസ്ഥാനത്തുനിന്നാണു നേതാക്കള്‍. ലീഗ് അതിനെ അപേക്ഷിച്ചു മെച്ചമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago