HOME
DETAILS
MAL
മാനാഞ്ചിറ പബ്ലിക് ലൈബ്രറി നവീകരണത്തിന് നടപടിയെടുക്കുമെന്ന് കലക്ടര്‍
backup
February 27 2017 | 23:02 PM
കോഴിക്കോട്: മാനാഞ്ചിറ പബ്ലിക് ലൈബ്രറി കൂടുതല്‍ വായനക്കാര്‍ക്ക് പ്രയോജനം ചെയ്യുംവിധം നവീകരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.
ലൈബ്രറിയുടെ ഇപ്പോഴത്തെ സാഹചര്യം കലക്ടര്‍ നേരിട്ടു മനസിലാക്കി. ബന്ധപ്പെട്ടവരുടെ യോഗം അടുത്തുതന്നെ വിളിച്ചു ചേര്‍ക്കും.
ഇന്നലെ രാവിലെ എം.ടി വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ലൈബ്രറിയുടെ നിലവിലുള്ള സ്ഥിതി എം.ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങിയും വായനക്കാരെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചും ലൈബ്രറി സജീവമാക്കേണ്ടതുണ്ടെന്ന് എം.ടി പറഞ്ഞു.
ഇതിനായി ഉപദേശക സമിതി രൂപീകരിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."