'ഈ ലോകത്തെ ഏറ്റവും ഭാഗ്യവതിയാണ് ഞാന്‍' കൊറോണ സുഖപ്പെട്ട തായ് വനിത
ബാങ്കോക്ക്: 73കാരിയായ ജയ്മുവായ് സേ ഉങ്ങിന് ചൈനയില്‍ വച്ചാണ് കൊറോണ വൈറസ് ബാധിച്ചത്. എന്നാല്‍ ആ വിവരം കുടുംബത്തിലെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. ഡിസംബറില്‍ ജന്മനാടായ തായ്‌ലന്‍ഡിലേക്ക് മടങ്ങുമ്പോഴും പനിയുണ്ടായിരുന്നു.
എനിക്ക് വലിയ വിഷമം തോന്നി. വല്ലാത്ത പരിഭ്രാന്തിയായി. ഭക്ഷണം പോലും കഴിക്കാനാവുന്നില്ല- ലോകത്തെ ഭയപ്പെടുത്തുന്ന വൈറസ് ബാധിച്ചപ്പോഴുള്ള അവസ്ഥ ഏഴു മക്കളുടെ അമ്മയായ ജയ്മുവായ് സ്‌കൈ ന്യൂസിനോട് പങ്കുവച്ചതിങ്ങനെ.
തായ്‌ലന്‍ഡിലെ നഖന്‍ പതം പ്രവിശ്യയിലെ ആശുപത്രിയിലേക്കാണ് താന്‍ ചെന്നത്. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലാക്കി. ശ്വാസകോശത്തിന്റെ എക്‌സ്‌റേ എടുത്തശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധനാഫലം വിലയിരുത്തി.
എന്തിനാണ് തന്നെ ഈ ഒറ്റപ്പെട്ട റൂമിലാക്കിയതെന്ന് എനിക്ക് ആശങ്കയായി. ആ റൂമിന് മൂന്നു പാളി ഗ്ലാസുകളുണ്ടായിരുന്നു. ആദ്യമെനിക്ക് വല്ലാത്ത പേടി തോന്നി. എനിക്ക് ഓക്‌സിജന്‍ തരുന്നുണ്ടായിരുന്നു. ന്യൂമോണിയയും കഫക്കെട്ടുമെല്ലാമുള്ള തനിക്ക് വലിയ പരിചരണം തന്നു. ഹൃദ്രോഗം കൂടിയുള്ളതിനാലാവാം അത്.
കൊറോണ ബാധിച്ച ആദ്യ തായ്‌ലന്‍ഡ് സ്വദേശിയാണ് ജയ്മുവായ്. അവരുടെ കൂടെ പരിശോധനയ്ക്കായി വന്നവര്‍ 18 പേരുണ്ടായിരുന്നു. അമ്മയ്ക്ക് അസുഖം ഭേദമാവില്ലേ എന്ന് മക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
എനിക്ക് വല്ലാത്ത പിരിമുറുക്കമുണ്ടായപ്പോഴാണ് മകള്‍ ഫോണ്‍ കൊണ്ടുവന്നത്. അതില്‍ നിരവധിപേര്‍ തന്നെ വിളിച്ചതായി കണ്ടതോടെ സമാധാനമായി.
10 ദിവസത്തിനകം അവരുടെ നില സാവധാനം മെച്ചപ്പെട്ടുവന്നു. അവസാനത്തെ രണ്ട് പരിശോധനയിലും നെഗറ്റീവ് ആണെന്നു കണ്ടതോടെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം ചൈനീസ് പുതുവല്‍സരം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ജയ്മുവായ്. ചെറിയ വ്യായാമവും ചെയ്യുന്നുണ്ട്.
പത്തുലക്ഷത്തില്‍ ഒരാള്‍ക്കേ ഇങ്ങനെയുണ്ടാവൂ. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരാണ് ഞങ്ങള്‍- ജയ്മുവായിന്റെ മകള്‍ ക്രിറ്റിക സേ ഉങ് പറഞ്ഞു. ഞങ്ങളേറെ ഭാഗ്യവാന്മാരാണ്. ഈ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ല- ജയ്മുവായ് പറഞ്ഞു.
അതേസമയം ആശുപത്രി വിട്ട ശേഷം ഇവരെ പോലെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പിന്തുണ ലഭിക്കാത്ത രോഗികളുമുണ്ട്.
രോഗം ഭേദമായവരില്‍ 40 ശതമാനവും ഈയൊരു പ്രതിസന്ധി നേരിടുന്നവരാണ്. ഉറ്റ ബന്ധുക്കളുടെ പിന്തുണയും സാമ്പത്തിക പിന്‍ബലവും ഇല്ലാതാവുന്നതോടെ ഇവരിലധികവും വിഷാദ രോഗത്തിനടിമയാകുമെന്ന് ഹോങ്കോങ്ങിലെ ചൈനീസ് സര്‍വകലാശാലയിലെ മനശ്ശാസ്ത്രവിഭാഗത്തിലെ ഡോ. ലാം ഹോ ബണ്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."