ക്രിസ്റ്റ്യാനോ കളിക്കാത്തതിന് നഷ്ടപരിഹാരം ലഭിച്ചു
സോള്‍: 2019 ജൂലൈയില്‍ ദക്ഷിണ കൊറിയയില്‍ നടന്ന മത്സരത്തിന്റെ നഷ്ടപരിഹാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദക്ഷിണകൊറിയയിലെ രണ്ട് ഫുട്‌ബോള്‍ ആസ്വാദകര്‍.
യുവന്റസും കൊറിയയിലെ ഓള്‍ സ്റ്റാറും തമ്മിലുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ കളത്തിലിറങ്ങാത്തതാണ് വിഷയം. തുടര്‍ന്ന് ആരാധകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കൊറിയയിലെ ഫുട്‌ബോള്‍ സീസണ് മുന്നോടിയായി യുവന്റസ് കൊറിയയില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു സംഭവം. കൊറിയന്‍ ലീഗിലെ ഓള്‍ സ്റ്റാര്‍ ടീമിനെതിരെ യുവന്റസ് കളിക്കുമെന്നും ക്രിസ്റ്റ്യാനോ കളത്തിലറങ്ങുമെന്നുമായിരുന്നു പരിപാടിയുടെ സംഘാടകരായ തി ഫാസ്റ്റ അറിയിച്ചിരുന്നത്.
ക്രിസ്റ്റ്യാനോയുടെ കളികാണാന്‍ സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ ഇരച്ചെത്തുകയും ചെയ്തു. ഏതാ@ണ്ട് 60,000ത്തോളം കാണികളാണ് അന്ന് കളികാണാനെത്തിയത്. ടിക്കറ്റിന് പിടിവലിയായതോടെ 1700 മുതല്‍ 25,000 രൂപവരെ മുടക്കി ചിലര്‍ കളികാണാനെത്തി. എന്നാല്‍, മത്സരത്തിലുടനീളം ക്രിസ്റ്റ്യാനോ മൈതാനത്തിന് പുറത്തിരിക്കുകയായിരുന്നു.
സംഭവത്തില്‍ കുപിതരായ ആരാധകര്‍ മെസ്സിക്കുവേ@ണ്ടി അന്ന് ജയ് വിളിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോയുടെ കളി കാണാന്‍ കഴിയാത്തത് മനോവേദനയുണ്ട@ാക്കിയെന്നുകാട്ടിയാണ് പിന്നീട് ര@ണ്ട് ആരാധകര്‍ കോടതിയെ സമീപിച്ചത്. കോടതി അവര്‍ക്ക് ഏതാ@ണ്ട 22,000ത്തോളം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.
87 ആരാധകരുടെ കേസ് കൂടി കോടതിയിലു@ണ്ട്. ഇവര്‍ക്കും അനുകൂലമായി വിധിവരികയാണെങ്കില്‍ സംഘാടകര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്‍കേണ്ട@ിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."