HOME
DETAILS

വീരാട വിജയം

  
backup
January 15 2019 | 19:01 PM

%e0%b4%b5%e0%b5%80%e0%b4%b0%e0%b4%be%e0%b4%9f-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82

 

പഴിപറഞ്ഞവരുടെ വായടപ്പിച്ച് ധോണി

മെല്ലെ പോക്കിനെ പഴി പറഞ്ഞവരുടെ വായടപ്പിച്ച് മഹേന്ദ്ര സിങ് ധോണിയുടെ ബാറ്റിങ് പ്രകടനം. 30.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 160 ല്‍ നില്‍ക്കേയാണ് കോഹ്‌ലിക്ക് കൂട്ടായി മഹേന്ദ്ര സിങ് ധോണി ക്രീസില്‍ എത്തിയത്. പതിയെ തുടങ്ങിയ ധോണി കോഹ്‌ലിയുമായി ചേര്‍ന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. കോഹ്‌ലി പുറത്തായതോടെ ദിനേഷ് കാര്‍ത്തിക്കുമായി ചേര്‍ന്നു ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 50ാം ഓവറിലെ ആദ്യ പന്തില്‍ ജേസന്‍ ബെഹ്‌റഡോഫിനെ ലോങ് ഓണിലൂടെ വേലിക്കെട്ടിന് പുറത്തേക്ക് പറത്തിയ ധോണി അര്‍ധശതകം തികച്ചു. അടുത്ത പന്തില്‍ ഒരു റണ്‍സ് നേടി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. 54 പന്ത് നേരിട്ട ധോണി രണ്ട് സിക്‌സറുകളുടെ അകമ്പടിയോടെയാണ് 55 റണ്‍സ് നേടിയത്. 14 പന്തില്‍ 25 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

അഡലയ്ഡ്: ആറ് വിക്കറ്റ് വിജയവുമായി ആസ്‌ത്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഉജ്വല തിരിച്ചു വരവ്.
ക്യാപ്ടന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെയും (104), പുറത്താകാതെ എം.എസ് ധോണി (55) നേടിയ അര്‍ധശതകത്തിന്റെയും കരുത്തിലാണ് രണ്ടാം ഏകദിനത്തില്‍ ഓസീസിനെ ഇന്ത്യ കീഴടക്കിയത്. സ്‌കോര്‍: ഓസീസ് 298-9. ഇന്ത്യ - 299-4. ഇതോടെ മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെട്ട പരമ്പരിയില്‍ ഇന്ത്യ ഓസീസിന് ഒപ്പമെത്തി. ആസ്‌ത്രേലിയക്ക് വേണ്ടി ഷോണ്‍ മാര്‍ഷ് (131) സെഞ്ചുറി നേടി.

ഓപ്പണിങില്‍ ഭേദപ്പെട്ട തുടക്കം

ഓസീസ് ഉയര്‍ത്തിയ 299 വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഓപ്പണര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും 47 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് സൃഷ്ടിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 47 നില്‍ക്കേ 28 പന്തില്‍ 32 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ പുറത്തായി. ജേസന്‍ ബെഹ്‌റഡോഫിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയ്ക്ക് പിടി നല്‍കിയാണ് പുറത്തായത്.
രോഹിത് ശര്‍മ രണ്ട് ബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെ 52 പന്തില്‍ 43 റണ്‍സ് എടുത്താണ് പുറത്തായത്. മാര്‍ക്കസ് സ്റ്റോണിസിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപാണ് രോഹിതിനെ പിടികൂടിയത്. നാലാം വിക്കറ്റില്‍ ഇറങ്ങിയ അമ്പാട്ടി റായുഡു 36 പന്തില്‍ 24 റണ്‍സ് എടുത്തു പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോണിസാണ് റായുഡുവിനെ പിടികൂടിയത്.

നങ്കൂരമിട്ട് തകര്‍ത്താടി ഓസീസ്

ഏഴാം ഏകദിന സെഞ്ചുറി തിളക്കവുമായി നങ്കൂരമിട്ട ഷോണ്‍ മാര്‍ഷിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെലിന്റെയും മികവിനും ഇന്ത്യയുടെ വിജയദാഹത്തെ തടഞ്ഞു നിര്‍ത്താനായില്ല. 123 പന്തില്‍ 131 റണ്‍സെടുത്ത മാര്‍ഷിന്റെ മികവില്‍ ഓസീസ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 299 റണ്‍സ് വിജയലക്ഷ്യം.
മാക്‌സ്‌വെല്‍ 37 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്തു. 48ാം ഓവറില്‍ മാര്‍ഷ്, മാക്‌സ്‌വെല്‍ എന്നിവരെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാറാണ് ഓസീസ് സ്‌കോര്‍ 300 കടക്കാതെ തടഞ്ഞത്. നിലയുറപ്പിക്കുക, തകര്‍ത്തടിക്കുക. ആദ്യ ഏകദിനത്തിലേതു പോലെ തന്നെ അഡലയ്ഡിലും ഓസീസ് തകര്‍ത്തടിച്ചു.
അലക്‌സ് കാരെ (18), ആരോണ്‍ ഫിഞ്ച് (ആറ്), ഉസ്മാന്‍ ഖവാജ (21), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ( 20), മാര്‍ക്കസ് സ്റ്റോനിസ് (29), ജേ റിച്ചാര്‍ഡ്‌സണ്‍ ( രണ്ട്), പീറ്റര്‍ സിഡില്‍ (പൂജ്യം) എന്നിങ്ങനെയാണ് ഓസീസ് താരങ്ങളുടെ പ്രകടനം. നഥാന്‍ ലിയോണ്‍ (12), ബെഹ്‌റെന്‍ഡ്രോഫ് (ഒന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് ഷമി മൂന്നും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് വീഴ്ത്തി.


സെഞ്ചൂറിയന്‍ കോഹ്‌ലി
ഏകദിന പരമ്പരയിലെ നിര്‍ണായക പോരാട്ടത്തിന് അഡലയ്ഡില്‍ ഇറങ്ങിയ ഇന്ത്യക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ ഉണ്ടായിരുന്നില്ല. ജീവന്മരണ പോരാട്ടത്തില്‍ നായകന്‍ മുന്നില്‍ നിന്നു തന്നെ നയിച്ചു. 112 പന്തില്‍ അഞ്ചു ബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു വിരാട് കോഹ്‌ലി 104 റണ്‍സ് നേടിയത്. ഏകദിന കരിയറിലെ കോഹ്‌ലിയുടെ 39 ാം സെഞ്ചുറിയാണ് അഡലയ്ഡില്‍ പിറന്നത്. ഇന്ത്യന്‍ സ്‌കോര്‍ ഒന്നിന് 47 എന്ന നിലയിലായിരിക്കേ ക്രീസില്‍ എത്തിയ കോഹ്‌ലി രോഹിത് ശര്‍മയുമായി ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്. പിന്നീട് അമ്പാട്ടി റായുഡുവിനെ കൂട്ടു പിടിച്ചു ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചു. 43.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 242 ല്‍ നില്‍ക്കേ ജൈ റിച്ചാര്‍ഡ്‌സനിന്റെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പിടികൊടുത്താണ് കോഹ്‌ലി പുറത്തായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  16 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  16 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  16 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  16 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  16 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  16 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  16 days ago