നണിയൂര്‍ കനാല്‍ പാലം കൈവരികള്‍ തകര്‍ന്നു
കൊളച്ചേരി: പറശ്ശിനി-നണിയൂര്‍ കനാല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു വീണു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കൈവരികളാണ് തകര്‍ന്നത്. കൈവരികള്‍ വീണ ഭാഗത്ത് ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നേരത്തെ പാലത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. എങ്കിലും ഭാഗികമായി ചില വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകാറുണ്ട്. നണിയൂര്‍ വഴി കടന്നു പോകുന്ന കനാലിന് കുറുകെ നിര്‍മിച്ച ഈ പാലത്തിന് കഷ്ടിച്ച് ഒരു കാറിനും ബൈക്കിനും ഒരുമിച്ച് പോകാനുള്ള വീതി മാത്രമേ ഉള്ളൂ. മുപ്പതുവര്‍ഷം മുന്പാരംഭിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിച്ചത്. ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നു പോവാന്‍ സാധിക്കുന്ന പാലത്തില്‍ കൂടി ഭാരവാഹനങ്ങളെ കടത്തി വിട്ടത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി. അപകടത്തെ തുടര്‍ന്ന് കാല്‍നടയാത്ര അടക്കം ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."