ഗതാഗത സൗകര്യ വികസനത്തിന് പ്രഥമ പരിഗണന: മുഖ്യമന്ത്രി
കൊല്ലം: ഗതാഗതസൗകര്യ വികസനത്തിന് മുഖ്യപരിഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ചുമതലയേറ്റ ഘട്ടത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കവെ കേരളത്തില്‍ ശരിയായ രീതിയില്‍ വികസന പ്രവര്‍ത്തനം നടന്നു വരുന്നില്ലെന്ന അദ്ദേഹത്തിന്റെ വിമര്‍ശനത്തെ പൂര്‍ണമായും മാറ്റിമറിക്കാന്‍ കഴിഞ്ഞു. ഗതാഗതവികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് മാറ്റമുണ്ടാക്കാനായത്.
റോഡ് വികസനത്തിന് മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയപാതാ വികസനം മാത്രമല്ല തീരദേശമലയോര ഹൈവേകള്‍ കൂടി നിര്‍മിക്കുകയാണ്. ഇതോടൊപ്പം കോവളംബേക്കല്‍ ജലപാതയും 2020ല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംസ്ഥാനം ഒരു ധനസ്രോതസായി രൂപീകരിച്ച കിഫ്ബിയില്‍ നിന്നാണ് ഇതിനെല്ലാമുള്ള പണം കണ്ടെത്തുന്നത്. വികസന പ്രവര്‍ത്തനങ്ങളിലെല്ലാം കേരളം ഒറ്റക്കെട്ടായിട്ടാണ് നിലകൊണ്ടത്. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിന് മുന്നിട്ടു നിന്ന ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."