HOME
DETAILS

അെറബിക് ഭാഷാധ്യാപക പരീക്ഷ ; പി.എസ്.സി അപേക്ഷകര്‍ക്ക് ആശ്വാസം;  സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു

  
backup
February 07 2020 | 02:02 AM

%e0%b4%85%e0%b5%86%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d
 
 
 
 
പെരിന്തല്‍മണ്ണ: അറബിക് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍  ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാകും വിധം അറബിക് ഭാഷാധ്യാപക പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ച് പരീക്ഷാഭവന്‍. പി.എസ്.സി പരീക്ഷയെഴുതാന്‍ നിര്‍ബന്ധമായും യോഗ്യത നേടിയിരിക്കേണ്ട കെ-ടെറ്റ് പരീക്ഷ വിജയിച്ചിട്ടും അടിസ്ഥാന യോഗ്യതയായ അറബിക് ഭാഷാധ്യാപക പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് മാത്രം പരാജയപ്പെട്ടിരുന്ന ഏതാനും പേര്‍ക്ക് കൂടിയാണ് ഇതുവഴി പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനായത്.
 
 
     നേരത്തെ, ഡിസംബര്‍ അവസാനവാരത്തില്‍ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു വിഷയത്തില്‍ മാത്രം ഒന്നോ രണ്ടോ മാര്‍ക്കുകളുടെ കുറവില്‍ പരാജയപ്പെട്ട നിരവധി പേരാണുണ്ടായിരുന്നത്. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ്) പരീക്ഷ പാസായവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 
പരാജയപ്പെട്ട പേപ്പര്‍ സൂക്ഷ്മപരിശോധനക്കയച്ച ഇവര്‍, വിജയിച്ചാല്‍ കെ- ടെറ്റ് മാനദണ്ഡമാക്കി ഏറെ കാത്തിരിപ്പിനൊടുവില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, എല്‍.പി,യു.പി അറബിക്  തസ്തികയിലേയ്ക്ക് പി.എസ്.സിക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ അഞ്ചിനാണെന്നിരിക്കെ, ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് നാലാം തിയ്യതി വരെയും അധികൃതര്‍ സൂക്ഷ്മപരിശോധനാ ഫലം പുറത്തുവിട്ടിരുന്നില്ല.  
      ഇതിനിടെയാണ്, ഫലം അകാരണമായി വൈകിപ്പിക്കുന്നത് മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷയെഴുതാനുള്ള അവസരം അധികൃതര്‍ നിഷേധിക്കുന്നതായി കാണിച്ച് 'സുപ്രഭാതം' വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്ത  ശ്രദ്ധയില്‍പ്പെട്ടതോടെ പരീക്ഷാഭവന്‍ അധികൃതര്‍ പി.എസ്.സി അപേക്ഷകരെ കൂടി പരിഗണിച്ച്  അന്നേദിവസം ഉച്ചയോടെ തന്നെ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.
       അതേസമയം നാമമാത്രമായവര്‍ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. മറ്റു അഞ്ചു വിഷയങ്ങളും വിജയിച്ച് ഒരു വിഷയത്തില്‍ വിജയിക്കാന്‍ വേണ്ട 40 മാര്‍ക്കില്‍  39,38 വരെ കിട്ടിയ 13 പേരെ വിജയിച്ചുള്ളൂവെന്നാണ് വിവരം. 
ഇവരില്‍ ഏറെപ്പേരും നേരത്തെ കെ-ടെറ്റ് വിജയിച്ച് ഫലം കാത്തിരുന്നവര്‍ തന്നെയായിരുന്നുതാനും. വര്‍ഷങ്ങള്‍ക്ക് ശേഷം വിജ്ഞാപനം വന്ന പി.എസ്.സി പരീക്ഷയ്ക്ക് അവസാന ദിവസമെങ്കിലും അപേക്ഷ സമര്‍പ്പിച്ച് പരീക്ഷയെഴുതാനുള്ള അവസരം ലഭിച്ച നിര്‍വൃതിയിലാണ് ഇവരിപ്പോള്‍.  
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago