കസ്റ്റഡിയിലുള്ള പാമ്പുകളെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശം
കാളികാവ്: വനം വന്യജീവി വകുപ്പിന്റെ കസ്റ്റഡിയിലുള്ള പാമ്പുകളെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട്ടെ പ്രദര്‍ശന ഹാളില്‍നിന്നു പിടിച്ചെടുത്ത 28 പാമ്പുകളെയാണ് കോടതി മോചിപ്പിക്കാന്‍ നിര്‍ദേശിച്ചത്. അനധികൃതമായി പാമ്പുകളെ പ്രദര്‍പ്പിക്കുന്നുണ്ടെന്ന രഹസ്യ വിവരെത്തെ തുടര്‍ന്നാണ് പാമ്പുകളെ പിടികൂടിയിരുന്നത്.
തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത പാമ്പുകളെ ചൊവ്വാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവയെ ഉള്‍വനത്തിലെ ആവാസ വ്യവസ്ഥയില്‍ മോചിപ്പിച്ചു ചിത്രം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നടപടി വൈകിയതിനാല്‍ ഇവയെ ഇന്നു രാവിലെ മോചിപ്പിക്കുമെന്നു കരുവാരകുണ്ട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ എന്‍. മോഹന്‍ പറഞ്ഞു. അപൂര്‍വമായാണ് ഇത്രയും അധികം പാമ്പുകളെ ഒരേസമയത്തു മോചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എട്ട് ഇനത്തില്‍പ്പെട്ട പാമ്പുകള്‍ കൂട്ടത്തിലുണ്ട്. മലപ്പുറം സ്വദേശിയാണ് പ്രദര്‍ശനം നടത്തിയിരുന്നത്. വനം വന്യജീവി വകുപ്പ് അധികൃതരെ കണ്ടതോടെ ഇയാള്‍ പാമ്പുകളെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."