പൊതുകിണര്‍ വൃത്തിയാക്കി
തുറവൂര്‍: രൂക്ഷമമായ വരള്‍ച്ചമൂലം നാടെങ്ങും ശുദ്ധജല ക്ഷാമം അനുഭവപ്പെടുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുകിണര്‍ വൃത്തിയാക്കി. തുറവൂര്കുന്നേല് ഹരിജന്‍ കോളനിയിലെ പൊതുകിണറാണ് കുത്തിയതോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിയാക്കിയത്. നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ പ്രയോജനപ്പെടുന്നതാണ് ഈ കിണര്‍.
ഈമേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിണര്‍ വൃത്തിയാക്കിയത്.കുത്തിയതോട് പഞ്ചായത്ത് മെബര്‍ കെ ധനേഷ് കുമാര്‍, കുത്തിയതോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജി കുഞ്ഞിക്കുട്ടന്‍, അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി മേഘനാദ് ,ഡി.സി.സി മെബര്‍ എം കമാല്‍, മണ്ഡലം ഭാരവാഹികളായ കെ അജിത്ത് കുമാര്‍ ,വി.എ ഷെരീഫ് ,മനോജ്, സുജിത്, ജയന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."