HOME
DETAILS
MAL
ഭിന്നശേഷിക്കാരനു ഗ്യാസ് സിലിണ്ടര്‍ നല്‍കിയില്ല; ഏജന്‍സി നഷ്ടപരിഹാരം നല്കി
backup
June 14 2016 | 02:06 AM
വേങ്ങര: ഭിന്നശേഷിക്കാരനായ യുവാവിനെ ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ പ്രയാസപ്പെടുത്തിയ ഏജന്‍സിക്ക് ഉപഭോക്തൃ ഫോറം പിഴ ചുമത്തി. കോട്ടക്കല്‍ മെഗാ ഇന്‍ഡ്യേന്‍ ഏജന്‍സിയില്‍ അപേക്ഷ നല്കിയ ഇരിങ്ങല്ലൂര്‍ പാലാണി പിലാക്കല്‍ ഇസ്മാഈലിനാണു 8,000 രൂപ നഷ്ടപരിഹാരം നല്‍കിയത്.
2013 മുതല്‍ അപേക്ഷിച്ച് നിരവധി തവണ ഏജന്‍സിയെ സമീപിച്ചെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ശാരീരിക വൈകല്യമുളള യുവാവിനെ പ്രയാസപ്പെടുത്തിയെന്നാണു പരാതി. കേരള ജനവേദി ഉപഭോക്തൃ സംരക്ഷണ വിഭാഗമാണു നിയമ സഹായം ലഭ്യമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."