HOME
DETAILS
MAL
ശുചിത്വ മിഷന്: അപേക്ഷ ക്ഷണിച്ചു
backup
February 28 2017 | 18:02 PM
കൊല്ലം: ജില്ലാ ശുചിത്വ മിഷനില്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്കും സെക്കന്‍ഡറി സ്കൂള്‍ തലത്തിനു മുകളിലുള്ളവര്‍ക്കും മൂന്നു വീതം ഒഴിവുകളാണുള്ളത്. ദിവസ വേതനാടിസ്ഥാനത്തില്‍ മൂന്നു മാസത്തേക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യതകളുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ ജില്ലാ കോഡിനേറ്റര്‍, ശുചിത്വ മിഷന്, കലക്ട്രേറ്റ് നാലാം നില, കൊല്ലം 691013 എന്ന വിലാസത്തില്‍ ഏഴിനകം നല്‍കണം. ഫോണ്‍: 04742791910
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."