HOME
DETAILS
MAL
ഹുറൈമിലയിലെ ഫാമിൽ പക്ഷി പനി കണ്ടെത്തി; 35000 പക്ഷികളെ നശിപ്പിച്ചു
backup
February 07 2020 | 16:02 PM
റിയാദ്: റിയാദിലെ ഹുറൈമിലയിലെ ഒരു കോഴി ഫാമിൽ പക്ഷിപ്പനി കേസുകൾ സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം കണ്ടെത്തി. ഇതെ തുടർന്ന് രോഗബാധിതരായ പക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്ന 35,000 പക്ഷികളെ നശിപ്പിച്ചു.
ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ
എച്ച് 5 എൻ 8 (ബേർഡ് ഫ്ളൂ വൈറസ്) ആണിതെന്നും
ഇത് പക്ഷികളെ മാത്രമെ ബാധിക്കുകയുള്ളൂവെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അബാ അൽഖലീൽ വ്യക്തമാക്കി. ഇത്തരം സന്ദർഭങ്ങളിൽ കോഴി കർഷകരും ഫാം ജീവനക്കാരുമടക്കം ജാഗ്രത പാലിക്കുകയും ഉചിതമായ പ്രതിരോധ നടപടികൾ കൈകൊള്ളുകയും വേണം. അതോടൊപ്പം പുതുതായി പക്ഷികളെ വിൽപ്പനക്കായി എത്തിക്കുന്നതും പക്ഷികളെ വേട്ടയാടുന്നതും പാടില്ലെന്നും നിർദ്ദേശിച്ചു. പക്ഷി മരണങ്ങൾ സംബന്ധമായ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 8002470000 എന്ന നമ്പറിൽ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."