ആറ് റിസോര്‍ട്ടുകള്‍ പൂട്ടി
വൈപ്പിന്‍: മത്സ്യബന്ധന ബോട്ടില്‍ വിദേശത്തേക്ക് കടക്കാനായി 60ഓളം വരുന്ന ശ്രീലങ്കന്‍ അഭയാര്‍ഥി സംഘം മുനമ്പത്ത് എത്തിയ സംഭവത്തില്‍ സംഘം താമസിച്ചിരുന്ന ആറു റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൂട്ടി. ഐ.ബിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ചെറായി ബീച്ചില്‍ അടച്ച് മുദ്രവെച്ച ആറുറിസോര്‍ട്ടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. അതേസമയം സംഘം ഹോട്ടല്‍ മുറികള്‍ ഒഴിയുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നവര്‍ പരിഭ്രാന്തരായിരുന്നെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ പൊലിസിനോടു വെളിപ്പെടുത്തി.
എന്നാല്‍ മനുഷ്യക്കടത്ത് സംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരും തീരംവിട്ടിട്ടില്ലെന്ന നിലപാടിലാണ് പൊലിസ്. ഇതില്‍ ഒരു സംഘം മാത്രമായിരിക്കും പോയിട്ടുണ്ടാകുക. മറ്റൊരു സംഘത്തിന് യാത്രയ്ക്കു തടസമുണ്ടായിട്ടുണ്ടാകും എന്നതിന്റെ സൂചനകള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. വിമാനമാര്‍ഗം ഇവര്‍ യാത്ര ചെയ്യാനുള്ള സാധ്യതയും പൊലിസ് തള്ളിക്കളയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."