'അസ്മി' ദക്ഷിണ മേഖലാ മീറ്റ് സമാപിച്ചു
കോഴിക്കോട്: സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച അസ്മിയുടെ കാല്‍വയ്പ്പ് പ്രശംസനീയമാണെന്നും മദ്്റസാ രംഗത്ത് വിപ്ലവാത്മക നീക്കങ്ങള്‍ക്ക് നേതൃത്വം നല്കിയ സമസ്ത ഈ രംഗത്തും മാതൃകാപരമായ സേവനം സമര്‍പ്പിക്കുമെന്നും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം. ടി അബ്ദുള്ള മുസ്്ലിയാര്‍ പറഞ്ഞു. സമസ്തയുടെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) ദക്ഷിണ മേഖല മീറ്റ് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സലാം ഫൈസി മുക്കം, പി. കെ മാനു സാഹിബ്, കെ. കെ. എസ് തങ്ങള്‍, വി. സി ഇഖ്ബാല്‍, പി. വി മുഹമ്മദ് മൗലവി, അഡ്വ. പി. പി ആരിഫ് , എം വി. എ മജീദ് പറവണ്ണ സംസാരിച്ചു. റഷീദ് കമ്പളക്കാട്, റഹീം ചുഴലി എന്നിവര്‍ ക്ലാസെടുത്തു. ഹാജി പി. കെ മുഹമ്മദ് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. അസ്മിയുടെ വിവിധ ജില്ലാ അഡ്ഹോക്ക് കമ്മിറ്റികള്‍ക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."