സുരക്ഷാ സന്നാഹങ്ങളില്ല : കേബിള്‍ തൊഴിലാളികള്‍ക്ക് ഷോക്കേല്‍ക്കുന്നത് പതിവാകുന്നു
പെരുവെമ്പ്്: കേബിള്‍ ജോലിക്കാര്‍ മുന്‍കരുതലുകളില്ലാതെ വൈദ്യുതിപോസ്റ്റുകളില്‍ ജോലിയെടുക്കുന്നത് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. വൈദ്യുത പോസ്റ്റുകളില്‍ കേബിള്‍ ലൈനുകളില്‍ അറ്റകുറ്റപണികള്‍നടത്തുവാന്‍ കയറുന്ന ജോലിക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
കൊടുവായൂര്‍, പുതുനഗരം, ചിറ്റൂര്‍, തത്തമംഗലം, പട്ടഞ്ചേരി,കണ്ണാടി പഞ്ചായത്തുകളിലായി കേബിളുകളുടെ അറ്റകുറ്റപണികള്‍ക്കിടെ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 16 പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റും പോസ്റ്റില്‍നിന്നും വീണും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. വൈദ്യുതി പോസ്റ്റില്‍ കയറുമ്പോള്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ കേബിള്‍ ജീവനക്കാരും പാലിക്കണമെന്ന് തൊഴില്‍വകുപ്പ് നിര്‍ദേശമുണ്ടെങ്കിലും അവയൊന്നും പാലിക്കാതെ നേരിട്ട് വൈദ്യുത പോസ്റ്റില്‍ കയറി ജോലിയെടുക്കുന്നതാണ് മിക്കസമയങ്ങളിലും അപകടങ്ങള്‍ക്കു കാരണമാകുന്നത്.
കേബിള്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട സാമഗ്രികള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കാത്തതിനാലാണ് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത്തരം മേഖലകളിലെ തൊഴിലാളികള്‍ അംസംഘടിതരായതിനാല്‍ ഇവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുന്നതിനുള്ള വേദികള്‍ഇല്ലാത്തതും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുവാന്‍ കാരണമാകുന്നു.
വൈദ്യുത ലൈനില്‍നിന്നും നിശ്ചിത ദൂര പരിധിയിലാണ് കേമ്പിള്‍ ലൈനുകള്‍ പോസ്റ്റിലൂടെ സ്ഥാപിക്കേണ്ടതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കാതെ ലൈനിനോട് ചേര്‍ന്ന് കേമ്പിള്‍ ലൈനുകള്‍ സ്ഥാപിക്കുന്നതുമൂലം വൈദ്യുത ലൈനുകളില്‍ തട്ടി കേബിള്‍ ഉപഭോക്താക്കള്‍ക്കുവരെ അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പെരുവെമ്പ് നിവാസികള്‍ പറയുന്നു. കൈയുറകള്‍, ഹെല്‍മറ്റ്, ബെല്‍റ്റ് എന്നിവ കേബിള്‍ ശൃംഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് ഓപ്പറേറ്റര്‍മാര്‍ ഉറപ്പുവരുത്തണമെന്നും സുരക്ഷാ മുന്‍കരുതല്‍ സാമഗ്രികള്‍ തൊഴിലാളികള്‍ക്കു നല്‍കാത്ത കേബിള്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."