ഡല്‍ഹി ഇന്ന് വിധിയെഴുതും
കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ്
ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ന്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീന്‍ബാഗിലെയും ജാമിഅയിലെയും പ്രതിഷേധങ്ങളും ഇവിടങ്ങളില്‍ നടന്ന വെടിവയ്പ്പുകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ്. അതിനിടെ ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ് കെജ്രിവാള് കൊണാട്ട് പ്ലേസിലെ ഹനുമാന് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ അദ്ദേഹം ഈ മാസം മൂന്നിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇത് തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചാണെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചത്.കെജ്രിവാള് പങ്കുവച്ച വീഡിയോ മത സൗഹാര്‍ദത്തെ തകര്‍ക്കുന്നതാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍. നോട്ടിസിന് മറുപടി നല്കാന് ഇന്ന് അഞ്ചു മണിവരെ സമയം അനുവദിച്ചു. അതിന് സാധിക്കാത്ത പക്ഷം അദ്ദേഹത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്. 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കെജ് രിവാളിന് കമ്മീഷന് നോട്ടിസ് അയക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് വോട്ടെണ്ണും. ആംആദ്മി പാര്‍ട്ടി തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നത്. ആംആദ്മി പാര്‍ട്ടി 50- 60ന് ഇടയില്‍ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."