ഡല്‍ഹിയില്‍ വോട്ടടുപ്പ് മന്ദഗതിയില്‍; മൂന്നു മണിവരെ 30 ശതമാനം പോളിങ്; വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍. ഉച്ചയ്ക്ക് മൂന്നുമണിവരെയുള്ള കണക്കനുസരിച്ച് 30.18 ആണ് പോളിങ് ശതമാനം. പൗരത്വ നിയമത്തിനെതിരായ സമരകേന്ദ്രമായ ഷഹീന്‍ബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും മികച്ച പോളിങാണ്.
ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് 11.30 കഴിഞ്ഞതോടെ ബൂത്തുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിരുന്നു.
ആദ്യ മണിക്കൂറില്‍ തന്നെ പ്രമുഖ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാവിലെ ഒമ്പതരയോടെ വോട്ട് രേഖപ്പെടുത്തി. ഭാര്യയ്ക്കും മകനുമൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, വൃന്ദ കാരാട്ട് തുടങ്ങി പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ അദ്യ മണിക്കൂറില്‍ വോട്ട് ചെയ്യാനെത്തി.
ഡല്‍ഹിയില്‍ പോളിങ് റെക്കോര്‍ഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകള്‍ വോട്ടു ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു.
നുണപ്രചാരണത്തിനും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമെതിരായി ജനം പ്രതികരിക്കണമെന്ന് അമിത് ഷായും ആവശ്യപ്പെട്ടു.
അതിനിടെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ബാബര്‍പൂര്‍ പ്രൈമറി സ്കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഉദ്ദം സിങ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.
ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ചൊവ്വാഴ്ച്ച അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."