HOME
DETAILS
MAL
നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള്; പരിശോധനയില്‍ ക്രമക്കേടെന്ന്
backup
January 17 2019 | 03:01 AM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ നഗരത്തില്‍ നെല്ലിയാളം നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്ന നടത്തുന്ന പ്ലാസ്റ്റിക് പരിശോധനയില്‍ ക്രമക്കേടുണ്ടെന്നു വ്യാപാരികള്‍ ആരോപിച്ചു.ചില കടകളില്‍ മാത്രം നടത്തുന്ന പരിശോധനയില്‍ നിരോധിക്കാത്ത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുക്കുകയും തോന്നിയപോലെ പിഴ ഈടാക്കുകയുമാണെന്നു വ്യാപാരികള്‍ പറയുന്നു. പരിശോധനയ്ക്കുശേഷം വ്യാപാരികള്‍ക്കു നല്കുന്ന രസീതിയില്‍ നഗരസഭയുടെ മുദ്ര ഇല്ല. രസീതിയും വ്യാജമാണെന്നു സംശയിക്കുന്നതായി വ്യാപാരി സംഘം പ്രസിഡന്റ് എ.ടി അഷ്റഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."