ആലപ്പാട്; ഒരിഞ്ച് ഭൂമി പോലും നഷ്ടമാകാതെ ശാസ്ത്രീയ ഖനനം നടപ്പാക്കണമെന്ന് ആവശ്യം
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമഗ്ര നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കി. തീരം പൂര്‍ണമായും സംരക്ഷിച്ചു ഒരിഞ്ചുഭൂമിപോലും നഷ്ടമാകാതെ ശാസ്ത്രീയമായ ഖനം പൊതുമേഖലയില്‍ തന്നെ നടപ്പാക്കണമെന്നും ഏറെ നാളായി തുടരുന്ന ഖനംമൂലം തീരം നഷ്ടമായത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നേതാക്കള്‍ നിവേദനം നല്‍കിയത്. അശാസ്ത്രീയമായ ഖനന രീതികള്‍ അവസാനിപ്പിക്കണം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ഐ.ആര്‍.ഇ ഉണ്ടാക്കിയിട്ടുള്ള കരാര്‍ കാലോചിതമായി പരിഷ്‌കരിക്കരിക്കണം. നഷ്ടപരിഹാരത്തുക ഉള്‍പ്പെടെ കാലോചിതമായി വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനകമ്മിറ്റി അംഗം സൂസന്‍ കോടി, ആലപ്പാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മത്സ്യഫെഡ് ഡയറക്ടറുമായ ജി. രാജദാസ്, ഏരിയാ കമ്മിറ്റിയംഗം ബി.എ ബ്രിജിത്ത്, പഞ്ചായത്തംഗമായ കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."