കോണ്‍ഗ്രസ്-എ.എ.പി സംഘര്‍ഷം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനിടെ ഡല്‍ഹിയിലെ മജ്നു കാ തില പോളിങ് ബൂത്തിനു മുന്നില്‍ കോണ്‍ഗ്രസ്-എ.എ.പി സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം എ.എ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ അല്‍കാ ലംബയെ എ.എ.പി പ്രവര്ത്തകന് പ്രകോപിപ്പിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ബൂത്തിനു മുന്നിലെത്തിയ അല്‍കാ ലംബയോട് എന്തോ പറഞ്ഞ എ.എ.പി പ്രവര്‍ത്തകനു നേരെ ഇവര്‍ കൈയോങ്ങുകയായിരുന്നു. ഇയാള്‍ പിറകിലേക്കു നീങ്ങിയതിനാല്‍ അടിയേറ്റില്ല.
എന്നാല്‍, ഇയാള്‍ പൊലിസിനെക്കൂട്ടി എത്തിയതോടെ കോണ്‍ഗ്രസ്-എ.എ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമായി. പിന്നീട്, പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ചാന്ദ്നിചൗക്കില്നിന്നുള്ള എം.എല്‍.എയായിരുന്ന അല്‍കാ ലംബ, അരവിന്ദ് കെജ്രിവാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് എ.എ.പി വിട്ട് കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."